ഓണം ബമ്പറിന്റെ (Onam Bumper) 25 കോടി രൂപയുടെ ആവേശം അടങ്ങും മുമ്പ് പൂജാ ബമ്പറും (Pooja Bumper) എത്തിയിരിക്കുകയാണ്. അതും കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനത്തുകയുടെ ഇരട്ടിയാണ് ഇക്കൊല്ലം ആദ്യജേതാവിന് ലഭിക്കുന്നത്. സമ്മാനത്തുക വർധിപ്പിച്ചതും ഓണം ബമ്പറിന്റെ ഖ്യാതിയും പൂജാ ബമ്പർ വൻ രീതിയിൽ വിറ്റഴിക്കുന്നതിന് സഹായകരമാകുന്നു. 10 കോടി രൂപയാണ് (Rs. 10 crore) ഇത്തവണത്തെ പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം.
കൂടുതൽ വാർത്തകൾ: തെരുവ് നായ വിഷയത്തിൽ ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ: മുഖ്യമന്ത്രി
കഴിഞ്ഞ വർഷം വരെ 5 കോടി രൂപയായിരുന്നു ദസറയോട് അനുബന്ധിച്ചുള്ള ലോട്ടറിയുടെ ആദ്യ സമ്മാന ജേതാവിന് ലഭിച്ചിരുന്നത്. എന്നാൽ 25 കോടി രൂപ ഒന്നാം സമ്മാനമായിരുന്ന ഓണം ബമ്പറിന്റെ സ്വീകാര്യത കണക്കിലെടുത്താണ് പൂജാ ബമ്പറിന്റെയും തുക ഇരട്ടിയാക്കിയത്.
50 ലക്ഷം രൂപയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും.
പൂജാ ബമ്പർ ടിക്കറ്റിന്റെ വില 250 രൂപയാണ്. സെപ്തംബർ 18 മുതലാണ് ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. ഇതുവരെ 12 ലക്ഷം ടിക്കറ്റുകൾ വിറ്റതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ 54 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. 18 ലക്ഷം ഉടൻ വിറ്റഴിയാൻ സാധ്യതയുള്ളതിനാൽ അടുത്ത ആഴ്ച 6 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കും.
കഴിഞ്ഞ തവണ അച്ചടിച്ച 37 ലക്ഷം ടിക്കറ്റുകളും വിറ്റു തീർന്നിരുന്നു. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് വില 200 രൂപയായിരുന്നു നവംബര്‍ 20നാണ് നറുക്കെടുപ്പ്.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. കാരുണ്യ പോലുള്ള ലോട്ടറികളും ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്കും പുറമേ ഓണം, പൂജ, ക്രിസ്മസ്, വിഷു ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഇതിന് പുറമെ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും ഭാഗ്യക്കുറി വകുപ്പ് അച്ചടിക്കുന്നു.
ഇത്തവണ ഓണം ലോട്ടറി ടിക്കറ്റിന് 500 രൂപയായിരുന്നു വില.
ഓണം ബമ്പർ റെക്കോർഡ് നിരക്കിലാണ് വിറ്റഴിച്ചതും. ഒരാഴ്ച്ചക്കുള്ളിൽ തന്നെ വലിയ രീതിയിൽ ഓണം ബമ്പർ ടിക്കറ്റ് വിൽപന നടന്നു. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി.
Share your comments