മറ്റു ഹോബികളെപ്പോലെ അധികം ചെലവില്ലാത്തതും അതേ സമയം വിജ്ഞാന പ്രദവുമാണ് ശലഭ നിരീക്ഷണം. നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ കാണാവുന്ന നിരവധി ശലഭങ്ങളെ തിരിച്ചറിയാന്‍ ശ്രമിച്ചു നോക്കൂ. തീര്‍ച്ചയായും അമ്പതോളം ശലഭങ്ങളെ വലിയ പ്രയാസം കൂടാതെ തിരിച്ചറിയാനാകും.
ഒരുഫീല്‍ഡ് ഗൈഡ് എന്ന നിലയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന ഒരു ആപ്ലിക്കേഷനാണ് മലപ്പുറത്ത് ജല അതോറിറ്റി ജീവനക്കാരനായ ബ്രിജേഷ് പൂക്കോട്ടൂര്‍ വികസിപ്പിച്ച ഈ പൂമ്പാറ്റ (poompatta) ആപ്പ്. ഈ സംരഭത്തിന്‍റെ ബീറ്റാ പതിപ്പില്‍ നൂറ് ശലഭങ്ങളെ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. പൂര്‍ണ്ണ പതിപ്പില്‍ നിശാശലഭങ്ങള്‍ അടക്കം 36 ഇനം ശലഭങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് . നിങ്ങൾക്ക് ഈ ആപ്പ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നിങ്ങള്‍ക്കും പങ്കാളിയാകാം
നിങ്ങളുടെ പക്കലുള്ള സ്വയമെടുത്ത ചിത്രങ്ങള്‍ ഇതിനായി സംഭാവന ചെയ്യുക. സാധിക്കുമെങ്കില്‍ ഇമേജിന്‍റെ വലുപ്പം500 പിക്സല്‍ ആക്കി കുറച്ച കൃത്യമായി ക്രോപ്പ് ചെയ്ത jpg ഫയല്‍ അയക്കേണ്ട വിലാസം [email protected].
Share your comments