കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 1 മുതല്‍ 18 വരെ അഞ്ചാമത് അന്താരാഷ്ട്ര പുഷ്പഫല പ്രദര്‍ശനം സംഘടിപ്പിക്കുന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും . ഇതിന്‍റെ സ്വാഗത സംഘം യോഗം ഗവേഷണ കേന്ദ്രത്തില്‍ നടന്നു. ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ ടി. സോമനാഥന്‍, കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എസ്. ലീന കുമാരി, സബ് ജഡ്ജ് സുനിത, ഗവേഷണ കേന്ദ്രം അസോസ്സിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍, കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം ചെറുവയല്‍ രാമന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍, ടൂറിസം വകുപ്പ്, വ്യാപാര വ്യവസായി സംഘടന ക്ലബ്ബുകള്‍ എന്നിവര്‍ പങ്കെടുത്തു.
പൂപ്പൊലി ജനുവരി ഒന്നുമുതല്‍; സ്വാഗത സംഘം ചേര്‍ന്നു
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 1 മുതല്‍ 18 വരെ അഞ്ചാമത് അന്താരാഷ്ട്ര പുഷ്പഫല പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
Share your comments