സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ -- അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം (ഡി.ഇ.ഒ.സി.) നമ്പര്‍: 0484 2423513, ടോള്‍ ഫ്രീ നമ്പര്‍: 1077. താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ആലുവ 0484 2624052, കണയന്നൂര്‍ 0484 2360704 , കൊച്ചി 0484 2215559, കോതമംഗലം 0485 28 22298 , കുന്നത്തുനാട് 0484 25 22224 , മൂവാറ്റുപുഴ 0485 2813 773, പറവൂര്‍ 0484 244 2326.
പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദേശം നല്കി. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയള്തുമായ താലൂക്കുകളില്‍ അവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടപടികള്‍ സ്വീകരിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് കളക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പോലീസിന് നിര്‍ദേശം നല്കി. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടിയെടുക്കാന്‍ ഡിടിപിസിക്ക് നിര്‍ദേശം നല്കി. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കില്ല.
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
Share your comments