പോസ്റ്റ് ഓഫീസ് സർട്ടിഫിക്കറ്റ് പദ്ധതിയാണ് കിസാൻ വികാസ് പത്ര. 124 മാസം കൊണ്ട് (നിലവിലുള്ള പീരീഡ്) നിക്ഷേപം ഇരട്ടിയാക്കാൻ സാധിക്കുന്ന ഒരു നിശ്ചിത നിരക്കുള്ള small savings scheme ആണിത്.
കാലാവധി പൂർത്തിയായ ശേഷം ഇരട്ടിയായി നിക്ഷേപ തുക തിരികെ ലഭിയ്ക്കും എന്നതാണ് പ്രധാന ആകർഷണം. കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റുകൾ ഇഷ്യു ചെയ്ത തീയതി മുതൽ രണ്ടര വർഷത്തിന് ശേഷമോ 30 മാസത്തിന് ശേഷമോ തുക പിൻവലിക്കാവുന്നതാണ്.
30 മാസത്തിനു ശേഷം നിക്ഷേപ തുക പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപിക്കുന്ന ഓരോ 1,000 രൂപയ്ക്കും അക്കൗണ്ട് ഉടമയ്ക്ക് 1,173 രൂപ ലഭിക്കും. 3 വർഷത്തിനുശേഷമാണ് തുക പിൻവലിക്കുന്നതെങ്കിൽ 1,211 രൂപ ലഭിക്കും.
നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ, 5,000 രൂപയാണ് നിങ്ങളുടെ നിക്ഷേപം എങ്കിൽ തുക 10,000 രൂപയായി തിരികെ ലഭിയ്ക്കും എന്നതാണ് സവിശേഷത. ലോൺ എടുക്കന്നതിനുള്ള ഈട് എന്ന നിലയിലും KVP certificate ഉപയോഗിക്കാം.
നിക്ഷപത്തിന് രണ്ടര വർഷം lock in period ഉണ്ട്. ഈ കാലയളവിൽ നിക്ഷേപം പിൻവലിയ്ക്കാൻ ആകില്ല. നിക്ഷേപം നിശ്ചിത കാലാവധി പൂർത്തിയാക്കാതെ പിൻവലിച്ചാൽ അതിന് ആനുപാതികമായി മാത്രമേ അധിക തുക ലഭിയ്ക്കൂ. നിക്ഷേപം ഇരട്ടിയാകില്ല.
1000 രൂപ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേപിയ്ക്കാം
1,000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ തുക. ഉയർന്ന നിക്ഷേപ തുകയ്ക്ക് പരിധിയില്ല. 18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാനാകും. ബാങ്ക് ശാഖകൾ വഴിയും പദ്ധതിയിൽ അംഗമാകാം.
ഉയർന്ന തുകയുടെ നിക്ഷേപം ആണ് ലക്ഷ്യം ഇടുന്നതെങ്കിൽ പോസ്റ്റ് ഓഫീസ് ഹെഡ് ഓഫീസുകളെ സമീപിയ്ക്കാം.
KVP certificate ഒരു പോസ്റ്റ് ഓഫീസിൽ ആരംഭിച്ച് മറ്റൊരു പോസ്റ്റോഫീസിലേക്ക് മാറ്റാൻ കഴിയും.
അനുബന്ധ വാർത്തകൾ പോസ്റ്റ് ഓഫീസ് സ്കീം: പണം നിക്ഷേപിച്ച് 5 വർഷത്തിനുള്ളിൽ 14 ലക്ഷം നേടുക
#krishijagran #investment #safe&secured #postofficescheme #kisanpatra
Share your comments