<
  1. News

POST OFFICE Latest: PPF, RD, Sukanya Samriddhi നിക്ഷേപങ്ങളിലെ ഈ പുതിയ മാറ്റം നിങ്ങൾക്ക് കൂടുതൽ സൗകര്യമാകും

ഈ പോസ്റ്റ് ഓഫീസ് സേവനം രാജ്യത്തുടനീളം ലഭ്യമാണ്. പോസ്റ്റ് ഓഫീസിന്റെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലോ റിക്കറിങ് ഡിപ്പോസിറ്റിലോ സുകന്യ സമൃദ്ധി യോജനയിലോ അംഗത്വം എടുക്കണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും നിന്നുമുള്ള പൗരന്മാർക്ക് ഇത് ലഭിക്കും.

Anju M U
post office
POST OFFICE Latest: ഈ പുതിയ മാറ്റം നിങ്ങൾക്ക് കൂടുതൽ സൗകര്യമാകും

നമ്മുടെ രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതികൾ ജനപ്രിയ നിക്ഷേപ പദ്ധതികളാണ്. ഇന്ത്യൻ തപാൽ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന പദ്ധതികളിൽ ഭൂരിഭാഗവും ആളുകൾ ഇഷ്ടപ്പെടുന്നതുപോലുള്ള ഇത്തരം സമ്പാദ്യ പദ്ധതികളാണെന്ന് പറയാം. അതായത്, ഇവ സുതാര്യവും സുരക്ഷിതവുമാണെന്നതിന് പുറമെ, ഗ്യാരണ്ടീഡ് റിട്ടേണുകളോടെ നമുക്ക് നിക്ഷേപം നടത്താമെന്നും പ്രത്യേകതയുണ്ട്. സാധാരണക്കാരുടെ ഇടയിൽ പോലും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്നതാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.

ബന്ധപ്പെട്ട വാർത്തകൾ:  POST OFFICE; ദിവസവും 70 രൂപ, 5 വർഷത്തിന് ശേഷം നിങ്ങളുടെ കുഞ്ഞിന് ലക്ഷങ്ങളുടെ സമ്പത്ത്!

ഇപ്പോഴിതാ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചുകഴിഞ്ഞു. ഒപ്പം ഒട്ടേറെ മാറ്റങ്ങളുമായാണ് പോസ്റ്റ് ഓഫീസുകളും ബാങ്കുകളും നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്ന മറ്റ് ധനകാര്യസ്ഥാപനങ്ങളും പുതിയ സാമ്പത്തിക വർഷത്തെ വരവേൽക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE പണമിടപാടുകൾക്ക് മൊബൈൽ നമ്പർ നിർബന്ധം; എങ്ങനെ ബന്ധിപ്പിക്കും?

ഇത്തരമൊരു സാഹചര്യത്തിൽ, നികുതി ലാഭിക്കാനായി നിങ്ങൾക്ക് പിപിഎഫിലോ ആർഡിയിലോ സുകന്യ സമൃദ്ധിയിലോ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതിന് വളരെ സൗകര്യപ്രദമമായ സംവിധാനങ്ങളാണ് പോസ്റ്റ് ഓഫീസ് നിങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. അതായത്, നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇത്തരം പദ്ധതികളുടെ ഭാഗമാകാമെന്നതാണ് പ്രത്യേകത.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ; പുതുപുത്തൻ സൗകര്യങ്ങൾ (Post office investment schemes; New changes)

പോസ്റ്റ് ഓഫീസിന്റെ വാതിൽപ്പടി ബാങ്കിങ് വഴി ഈ സൗകര്യം ലഭിക്കും. ഈ പോസ്റ്റ് ഓഫീസ് സേവനം രാജ്യത്തുടനീളം ലഭ്യമാണ്. പോസ്റ്റ് ഓഫീസിന്റെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലോ റിക്കറിങ് ഡിപ്പോസിറ്റിലോ സുകന്യ സമൃദ്ധി യോജനയിലോ അംഗത്വം എടുക്കണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും നിന്നുമുള്ള പൗരന്മാർക്ക് ഈ സൗകര്യം ലഭ്യമാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: POST OFFICE SCHEME: കിസാന്‍ വികാസ് പത്രയിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇരട്ടിതുക തിരികെ കൈയിലെത്തും

IPPB പ്രകാരം, വാതിൽപ്പടി ബാങ്കിങ്ങിലൂടെ, നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട്, ഫണ്ട് ട്രാൻസ്ഫർ, പണം നിക്ഷേപം, പിൻവലിക്കൽ, ബില്ലുകൾ അടയ്ക്കൽ, ലൈഫ് ഇൻഷുറൻസ് വാങ്ങൽ, ചെറുകിട സമ്പാദ്യത്തിൽ നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നിരുന്നാലും, ഡോർസ്റ്റെപ്പ് ബാങ്കിങ് സേവനത്തിന്, നിങ്ങൾ 20 രൂപ ഫീസ് നൽകേണ്ടതായുമുണ്ട്.

IPPB വാതിൽപ്പടി ബാങ്കിങ് സേവനം ഓൺലൈനായി എങ്ങനെ ചെയ്യാം (How you can avail IPPB banking service online)

ഡോർസ്റ്റെപ്പ് ബാങ്കിങ് സൗകര്യം ലഭിക്കാൻ, നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് കോൾ സെന്റർ നമ്പർ- 155299-ൽ വിളിച്ച് ബുക്ക് ചെയ്യുക. IPPB വെബ്സൈറ്റ് പറയുന്നത് നിങ്ങൾക്ക് രാവിലെ 11 മണി മുതൽ 4 മണി വരെ സ്ലോട്ട് തിരഞ്ഞെടുക്കാമെന്നുമാണ്.
അക്കൗണ്ട് തുറക്കൽ, പണം നിക്ഷേപവും പണം പിൻവലിക്കലും, പണം കൈമാറ്റം എന്നിവയും ഇതിന് പുറമെ, 24x7 ഫണ്ട് ട്രാൻസ്ഫർ സംവിധാനവും വീട്ടിലിരുന്ന് തന്നെ ചെയ്യാം. റീചാർജ് & ബിൽ പേയ്മെന്റ് എന്നിവയ്ക്കും, ഇൻഷുറൻസ്/പൊതു ഇൻഷുറൻസ്/മ്യൂച്വൽ ഫണ്ടുകളുടെ വാങ്ങൽ എന്നിവയ്ക്കും പോസ്റ്റ് ഓഫീസിന്റെ പുതിയ സേവനം പ്രയോജനപ്പെടുത്താം.

ബന്ധപ്പെട്ട വാർത്തകൾ:  Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം

ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനും, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ജനറേഷനും ഇത് പ്രയോജനപ്പെടുത്താം. കൂടാതെ, നേരത്തെ പറഞ്ഞത് പോലെ സുകന്യ സമൃദ്ധി, PPF, RD, PLI, RPLI എന്നിവയിൽ നിക്ഷേപം നടത്തുന്നതിനും ഇനിമുതൽ വീട്ടിലിരുന്ന് തന്നെ സാധിക്കും.

English Summary: POST OFFICE Latest: This New Change Is Extra Benefit For You In PPF, RD, Sukanya Samriddhi Yojana

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds