രാജ്യത്തെ ഏറ്റവും ജനപ്രിയമായ അപകടരഹിത നിക്ഷേപ പദ്ധതികളാണ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നത്. അവയിൽ സർക്കാരിന്റെ പങ്കാളിത്തം കൂടിയുണ്ടെങ്കിൽ നിക്ഷേപം നടത്താൻ കൂടുതൽ പേർ താൽപ്പര്യപ്പെടും. അത്തരത്തിൽ സമ്പാദ്യമുണ്ടാക്കാനും സ്ഥിര വരുമാനം ഉറപ്പു നൽകുന്നതും സർക്കാർ പിന്തുണയോടെയുള്ള നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസിഷ നിന്നും വാഗ്ദാനം ചെയ്യുന്നത്.
ബാങ്കിൽ നിന്ന് ലഭിക്കുന്ന് നിക്ഷേപ പദ്ധതികളേക്കാൾ കൂടുതൽ പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് സ്കീമുകളിൽ ഗ്രാമീണമേഖലയിൽ നിന്നും വലിയ പങ്കാളിത്തമുണ്ട്.
പൊതുജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വ്യക്തിഗത സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് ഇന്ത്യൻ പോസ്റ്റ് ഓഫീസ് നൽകുന്ന ഈ സേവനങ്ങളും നിക്ഷേപക പദ്ധതികളും പ്രയോജനപ്പെടുത്താവുന്നതാണ്. തപാൽ വകുപ്പിൽ നിന്നുള്ള മിക്ക സ്കീമുകളിലും നിക്ഷേപം നടത്തിയാൽ ആദായനികുതി നിയമത്തിന് കീഴിൽ നികുതി ഇളവ് ക്ലെയിം ചെയ്യാനാകുമെന്നത് മറ്റൊരു പ്രത്യേകതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE പണമിടപാടുകൾക്ക് മൊബൈൽ നമ്പർ നിർബന്ധം; എങ്ങനെ ബന്ധിപ്പിക്കും?
സുരക്ഷിതമായ ഭാവി ഉറപ്പുവരുത്തുന്നതിനും തങ്ങളുടെ കുട്ടികളുടെ പഠന- വിവാഹ ആവശ്യങ്ങൾക്കും, കൂടാതെ വിശ്രമ ജീവിതത്തിനുമെല്ലാം ഈ സ്കീമുകൾ വളരെ ഗുണപ്രദമാണ്.
അത്തരത്തിലുള്ള ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ ദിവസവും 150 രൂപ നിക്ഷേപിച്ച്, ചുരുങ്ങിയ കാലയളവിൽ ലക്ഷങ്ങൾ സമ്പാദിക്കാം.
പോസ്റ്റ് ഓഫീസ് പിപിഎഫ് അഥവാ പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Post Office PPF- Post Office Public Provident Fund)എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയിൽ നിങ്ങൾ ദിവസേന 150 രൂപ മാറ്റി വയ്ക്കുക. മെച്യുരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ 20 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.
പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്; വിശദമായി അറിയാം (Post Office Public Provident Fund; To Know In Detail)
പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ മെച്യൂരിറ്റി കാലയളവ് 15 വർഷമാണ്. എന്നിരുന്നാലും, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 20 ലക്ഷം രൂപ ലഭിക്കണമെങ്കിൽ, അഞ്ച് വർഷമായുള്ള ഓരോ ടേമിനും രണ്ട് തവണ പരിധി നീട്ടാവുന്നതാണ്.
തപാൽ വകുപ്പിന്റെ മറ്റ് ആകർഷക പദ്ധതികൾ പോലെ പോസ്റ്റ് ഓഫീസ് പിപിഎഫിലും നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. നിലവിൽ, പോസ്റ്റ് ഓഫീസ് പദ്ധതിയിൽ പ്രതിവർഷം 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഓരോ വർഷവും നിങ്ങളുടെ നിക്ഷേപം വർധിക്കുന്നത് അനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിലും മികച്ച വർധനവ് ഉണ്ടാകും.
20 ലക്ഷം രൂപയുടെ സമ്പാദ്യം? (Rs 20 lakh savings?)
25 വയസ്സുള്ള ഒരാളാണെങ്കിൽ മാസം തോറും 35,000 രൂപ വരുമാനമുണ്ടെന്ന് കരുതുക. ഇതിൽ നിന്നും പ്രതിമാസം നിങ്ങൾ മാറ്റി വയ്ക്കേണ്ടത് 4500 രൂപയാണ്. ഈ തുക നിക്ഷേപിക്കുന്നതിനായി ദിവസവും 150 രൂപ നീക്കി വച്ചാൽ മതി. ഇതിലൂടെ ഒരു വർഷം നിങ്ങൾ നടത്തുന്ന നിക്ഷേപം 54,000 രൂപയാണ്.
20 വർഷം മെച്യൂരിറ്റി കാലയളവ് പൂർത്തിയാരുമ്പോൾ നിങ്ങളുടെ നിക്ഷേപം 10.80 ലക്ഷം രൂപയാകും. കൂട്ടുപലിശ ഉൾപ്പെടെ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഏകദേശം 20 ലക്ഷം രൂപ ലഭിക്കുന്നതാണ്. കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും നേടാവുന്നതാണ്.
Share your comments