-
-
News
പൊട്ടുവെള്ളരി ലോക കാർഷിക ഭൂപടത്തിൽ
ലോക കാർഷിക ഭൂപടത്തിൽ ഇനി കേരളത്തിൽ നിന്നും പൊട്ടുവെള്ളരി കൂടി ഉണ്ട്. ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം, മലബാർ കുരുമുളക്, തിരുവിതാംകൂർ ശർക്കര, നിലമ്പൂർ തേക്ക് തുടങ്ങിയവക്ക് പിന്നാലെയാണ് കൊടുങ്ങല്ലൂരിൻ്റെ സ്വന്തം പൊട്ടുവെള്ളരി ഭൗമ സൂചിക പദവി നേടി ശ്രദ്ധേയമായിരിക്കുന്നത്.ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലേക്കും എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലേകക്കും വ്യാപിച്ച് തുടങ്ങിയ കൊടുങ്ങല്ലൂരിൻ്റെ പരമ്പരാഗത കൃഷി ഉല്‍പ്പന്നം ഇൗ കക്കിരി സ്വാദിഷ്ടവും പോഷകമൂല്യമുള്ളതുമാണ്
ലോക കാർഷിക ഭൂപടത്തിൽ ഇനി കേരളത്തിൽ നിന്നും പൊട്ടുവെള്ളരി കൂടി ഉണ്ട്. ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം, മലബാർ കുരുമുളക്, തിരുവിതാംകൂർ ശർക്കര, നിലമ്പൂർ തേക്ക് തുടങ്ങിയവക്ക് പിന്നാലെയാണ് കൊടുങ്ങല്ലൂരിൻ്റെ സ്വന്തം പൊട്ടുവെള്ളരി ഭൗമ സൂചിക പദവി നേടി ശ്രദ്ധേയമായിരിക്കുന്നത്.ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലേക്കും എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലേകക്കും വ്യാപിച്ച് തുടങ്ങിയ കൊടുങ്ങല്ലൂരിൻ്റെ പരമ്പരാഗത കൃഷി ഉല്‍പ്പന്നം ഇൗ കക്കിരി സ്വാദിഷ്ടവും പോഷകമൂല്യമുള്ളതുമാണ്.
ഭൗമ സൂചിക ഇനത്തിലേക്ക് വരുന്നതോടെ പ്രാദേശിക ഉൽപന്ന നിയമ സംരക്ഷണവും പൊട്ടുവെള്ളരിക്ക് ലഭിക്കും. ഇതോടു കൂടി ലോകത്ത് മറ്റാർക്കും പൊട്ടുവെള്ളരിയുടെ പേര് ഉപയോഗിക്കാനാകില്ല. ഭൗമ സൂചിക ലഭിക്കുന്നതോടെ ഇതിൻ്റെ വിപണി സാധ്യതകളും വർദ്ധിക്കുന്നു. ഇനി പൊട്ടുവെള്ളരിയെ മികച്ച ലാഭം നൽകുന്ന കാർഷിക വിഭവമാക്കി മാറ്റാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കർഷകർ.
സാധാരണയായി മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടത്താണ് പൊട്ടുവെള്ളരി കൃഷിയിറക്കിയിരുന്നത്. ശ്രദ്ധാപൂർവം പരിചരിച്ചാൽ ഒരു മാസത്തിനകം പൂവിടും. 15 ദിവസം കഴിഞ്ഞാൽ കായുമാകും.കൃത്യം മൂന്നാം മാസം മുതൽ വിളവെടുപ്പ് തുടങ്ങാം. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവാണ് വിളവെടുപ്പിനു ഉചിതം.കൊടുങ്ങല്ലൂർ നഗരസഭ, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം എന്നിവിടങ്ങളിൽ പൊട്ടുവെള്ളരി വലിയ തോതിൽ കൃഷി ചെയ്തിരുന്നു.
English Summary: pottuvellari
Share your comments