സർക്കാരിന്റെ കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാന മന്ത്രി ഫസൽ ഭീമ യോജന. കുറഞ്ഞ പ്രീമിയം നിരക്കിൽ കൂടുതൽ ഇൻഷുറൻസ് പരിരക്ഷ എന്നതാണ് ഈ ഇൻഷുറൻസ് പദ്ധതിയുടെ ആകർഷണം. ആദ്യ വർഷം പ്രീമിയത്തിൽ സബ്‌സിഡി നൽകുന്നതിനുവേണ്ടി വലിയൊരു സംഖ്യ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. 25 ശതമാനം വരെ പ്രീമിയം കർഷകർക്ക് നൽകണമെന്നാണ് നിലവിലെ പദ്ധതിയുടെ വ്യവസ്ഥ. കേന്ദ്രസംസ്ഥാന സർക്കാറുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവരായിരിക്കും പദ്ധതി നടത്തിപ്പുകാർ. 1999 മുതൽ നിലവിലുള്ള വിള ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ചാണ് ഈ പുതിയ പദ്ധതി തുടങ്ങിയിട്ടുള്ളത്. രാജ്യത്തെ ജില്ലകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പദ്ധതിയുടെ പ്രവർത്തനം.
മനുഷ്യൻ ഉണ്ടാക്കുന്ന ദുരന്തങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല. അല്ലാതെ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും മറ്റും സ്മാർട്ട് ഫോണിൽ പകർത്തി അപ്‌ലോഡ് ചെയ്ത് അയച്ചാൽ ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിക്കും. അടിയന്തരമായി പ്രശ്നം വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ്.
സവിശേഷതകൾ/ലക്ഷ്യം
കാർഷിക മേഖലയിലെ സുസ്ഥിര ഉൽപ്പാദനത്തെ സഹായിക്കുക എന്നതാണ് ഈ യോജനയുടെ ലക്ഷ്യം.
1. പ്രതീക്ഷിക്കാത്ത സംഭവങ്ങളാൽ ഉണ്ടാകുന്ന വിളനാശം, നാശനഷ്ടം എന്നിവ അനുഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുക.
2. കൃഷിയുടെ തുടർച്ച ഉറപ്പാക്കുന്നതിന് കർഷകരുടെ വരുമാനം സ്ഥിരപ്പെടുത്തുക.
3. പുതിയ ടെക്‌നിക് ഉപയോഗിച്ചുള്ള കാർഷിക രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക. കാർഷിക മേഖലക്ക് വായ്പ ഉറപ്പാക്കുക
യോഗ്യതാ മാനദണ്ഡം
നോട്ടിഫൈഡ് വിളകൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സീസണൽ അഗ്രികൾച്ചറൽ ഓപ്പറേഷൻസ് വായ്പ ലഭിക്കുന്ന എല്ലാ കർഷകരും നിർബന്ധിതമായും പരിരക്ഷിക്കപ്പെടും. വായ്പയെടുക്കാത്ത കർഷകർക്ക് ഈ പദ്ധതി ഓപ്ഷണൽ ആയിരിക്കും.
സബ്‌സിഡി
ഇൻഷുറൻസ് പ്രീമിയം ആയി സർക്കാർ നൽകുന്ന സബ്‌സിഡിക്കു പരിധിയില്ല. കർഷകർ അടയ്ക്കുന്ന പ്രീമിയത്തിന് ശേഷം സർക്കാർ അടക്കേണ്ട തുക 90 ശതമാനമാണെങ്കിൽപ്പോലും അത് ലഭിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
പ്രധാന മന്ത്രി ഫസൽ ഭീമ യോജനയുടെ ഭാഗമാകാൻ ആദ്യം agri-insuranace.gov.in എന്ന വെബ്സൈറ്റിൽ ലോഗ് ഓൺ ചെയ്യണം. അതിനു ശേഷം കർഷകന്റെ പേര്, വിലാസം, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക. വസ്തു, ബാങ്ക് വിശദാംശങ്ങൾ കൂടി നൽകേണ്ടതാണ്. ശേഷം സബ്‌മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യാവുന്നതാണ്. ഇൻഷുറൻസ് പ്രകാരം ഉറപ്പ് നല്കിയിരിക്കുന്ന മുഴുവൻ തുകയും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.
അനുബന്ധ വാർത്തകൾ 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പദ്ധതി
#krishijagran #insurance #pmfby #forfarmers #howtoapply
Share your comments