കർഷകരെ അവരുടെ വാർദ്ധക്യത്തിൽ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന ആരംഭിച്ചു. 18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു കർഷകനും ഈ സ്കീമിൽ നിക്ഷേപിക്കാൻ കഴിയുന്നതാണ്, നിങ്ങൾക്ക് പിഎം കിസാൻ കീഴിൽ ഇതിനകം ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, ഇനി നിങ്ങൾ രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല!
ഈ പദ്ധതി പ്രകാരം ഒരു കർഷകന് പ്രതിമാസം 3000 രൂപ വരെ പെൻഷൻ ലഭിക്കും.
ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന്, കർഷകർ പ്രതിമാസം 55 മുതൽ 200 രൂപ വരെയാണ് നിക്ഷേപിക്കേണ്ടത്. ഏതെങ്കിലും കാരണവശാൽ അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ മരണശേഷം അയാളുടെ ഭാര്യക്ക് 50 ശതമാനം പെൻഷൻ ലഭിക്കും.
പ്രധാനമന്ത്രി മന്ധൻ യോജനയ്ക്ക് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
-
ആധാർ കാർഡ്
-
തിരിച്ചറിയൽ രേഖ
-
പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
-
വരുമാന സർട്ടിഫിക്കറ്റ്
-
ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
-
മൊബൈൽ നമ്പർ
-
പാസ്പോർട്ട് സൈസ് ഫോട്ടോ
പ്രധാനമന്ത്രി കിസാൻ മന്ധൻ യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പ്രധാനമന്ത്രി കിസാൻ മന്ധൻ യോജനയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ള കർഷകൻ അടുത്തുള്ള CSC (കോമൺ സർവീസ് സെന്റർ) ലേക്ക് പോകേണ്ടതുണ്ട്. അവിടെ, എൻറോൾമെന്റ് പ്രക്രിയയിൽ, ആധാർ കാർഡും IFSC കോഡും സഹിതം നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പറും നൽകേണ്ടിവരും.
തുടർന്ന് വിഎൽഇ ആധാർ കാർഡിൽ അച്ചടിച്ച ആധാർ നമ്പറും ഉപഭോക്താവിന്റെ പേരും ജനനത്തീയതിയും വെച്ച് ആധികാരികത ഉറപ്പാക്കും. തുടർന്ന് ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്‌ത് ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയാക്കണം.
കൂടാതെ, വരിക്കാരന്റെ പ്രായം അനുസരിച്ച് അടയ്‌ക്കേണ്ട പ്രതിമാസ സംഭാവന ഓട്ടോമാറ്റിക്കലി സിസ്റ്റം സ്വയമേവ കണക്കാക്കും. വരിക്കാരൻ ആദ്യ സബ്‌സ്‌ക്രിപ്‌ഷൻ തുക അടക്കണം.
എൻറോൾമെന്റ് കം ഓട്ടോ ഡെബിറ്റ് മാൻഡേറ്റ് ഫോം പ്രിന്റ് ചെയ്യുകയും ഉപഭോക്താവ് ഒപ്പിടുകയും ചെയ്യണം. VLE അത് സ്കാൻ ചെയ്ത് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യും. തുടർന്ന് ഒരു യുണീക് കിസാൻ പെൻഷൻ അക്കൗണ്ട് നമ്പർ (കെപിഎഎൻ) ജനറേറ്റ് ചെയ്യുകയും കിസാൻ കാർഡ് പ്രിന്റ് ചെയ്യുകയും ചെയ്യും. ഇതോടെ പൂർത്തിയായി കഴിഞ്ഞു.
Share your comments