1. News

പ്രധാനമന്ത്രി കിസാൻ പദ്ധതിയ്ക്ക് കീഴിൽ 17,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നൽകും

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയ്ക്ക് കീഴിലുള്ള രാജ്യത്തെ 8.5 കോടി കർഷക ഗുണഭോക്താക്കൾക്ക് 14-ാം ഗഡുവായി 17,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നൽകും.

Raveena M Prakash
Prime minister will release 17000 crore rupees
Prime minister will release 17000 crore rupees

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയ്ക്ക് കീഴിലുള്ള രാജ്യത്തെ 8.5 കോടി കർഷക ഗുണഭോക്താക്കൾക്ക് 14-ാം ഗഡുവായി 17,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നൽകുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാജസ്ഥാനിലെ സിക്കാറിൽ നടക്കുന്ന പരിപാടിയിൽ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

ഈ പദ്ധതിയുടെ തുടക്കം മുതൽ ഗുണഭോക്താക്കൾക്ക് കൈമാറിയ ആകെ തുക 2.59 ലക്ഷം കോടി രൂപ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക സഹായം കർഷകർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുമെന്നും ഈ പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) എന്നത് 2019 ഫെബ്രുവരി 24-ന് ആരംഭിച്ചതും, 2018 ഡിസംബർ മുതൽ പ്രാബല്യത്തിൽ വന്നതുമായ ഒരു കേന്ദ്ര ധന സഹായ പദ്ധതിയാണ്. 

ഈ പദ്ധതി പ്രകാരം, മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങൾ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്ര സർക്കാർ മാറ്റുന്നു. 'ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡിലൂടെ രാജ്യത്തുടനീളമുള്ള കുടുംബങ്ങളിലേക്ക് ഈ പണം എത്തി ചേരുന്നു. ഇതുവരെ, രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കർഷകർക്ക് 2.42 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ നരേന്ദ്ര മോദിയുടെ ഈ പദ്ധതി മൂലം നൽകിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കുത്തനെ ഉയർന്ന് കുരുമുളക് വില 

Pic Courtesy: Pexels.com 

English Summary: Pradhan Mantri kisan scheme, prime minister will release 17000 crore rupees

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds