സാധാരണക്കാരെ സഹായിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രയോജനം ലഭിക്കാൻ സർക്കാർ എല്ലാ പരിശ്രമങ്ങളും നടത്തുന്നു. ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന (Pradhan Mantri Mandhan Yojana).
ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് പ്രതിവർഷം 6000 രൂപ നൽകുന്നതിന് പുറമെ പ്രതിമാസം 3000 രൂപയുടെ പെൻഷനും അനുവദിക്കുന്നുണ്ട്. സാമ്പത്തിക ഭദ്രത കൈവരിക്കാൻ സഹായിക്കുന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതൽ വിശദമായി പറയാം.
പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന എന്ന പദ്ധതിയിലൂടെ, വഴിയോരക്കച്ചവടക്കാർ, റിക്ഷാ ഡ്രൈവർമാർ, നിർമാണ തൊഴിലാളികൾ, അസംഘടിത മേഖലയുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികൾ എന്നിവർക്ക് അവരുടെ വിശ്രമജീവിതം സുരക്ഷിതമാക്കാനുള്ള അവസരം ലഭിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നല്ല വാർത്ത! സ്ത്രീകൾക്ക് ഈ സ്കീം വഴി 6000 രൂപ; അറിയാം വിശദ വിവരം
പ്രധാനമന്ത്രി കിസാൻ മന്ധൻ യോജനയുടെ കീഴിൽ അപേക്ഷിക്കേണ്ട വിധം
പ്രധാനമന്ത്രി മന്ധൻ യോജനയിൽ അസംഘടിത മേഖലയിലെ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് അംഗമാകാം.
പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ കുറവോ ഉള്ളവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.
ഈ മാനദണ്ഡത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ഈ സ്കീം ആരംഭിക്കുമ്പോൾ, നിങ്ങൾ എല്ലാ മാസവും 55 രൂപ മുതൽ 200 രൂപ വരെ നിക്ഷേപിക്കണം. ഇതിലൂടെ നിങ്ങൾക്ക് പ്രതിവർഷം 36,000 രൂപ പെൻഷൻ ലഭിക്കുന്നതാണ്.
പദ്ധതിയുടെ ഗുണഭോക്താവ് മരണപ്പെട്ടാൽ, പെൻഷൻ തുകയുടെ 50 ശതമാനം പങ്കാളിക്ക് നൽകും. തൊഴിൽ, തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, 2022 മെയ് 4 വരെ 46,64,766 പേർ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന പ്രയോജനപ്പെടുത്തുന്നതിന്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ ജൻധൻ ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. അതേസമയം, ഈ സ്കീമിന് അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രായം 18 വയസ്സിൽ കുറയരുതെന്നും, 40 വയസ്സിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
അതുപോലെ നാഷണല്‍ പെന്‍ഷന്‍ സ്കീം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്ക്രീം, പ്രോവിഡന്‍റ് ഫണ്ട് തുടങ്ങിയ സ്കീമുകളുടെ ഭാഗമായവര്‍ക്കും പദ്ധതിയില്‍ ചേരാന്‍ യോഗ്യതയില്ല.
പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന: ആരൊക്കെ അനർഹർ? (Pradhan Mantri Mandhan Yojana: Who Are All Ineligible?)
സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരൻ ആയിരിക്കരുത് പദ്ധതിയുടെ ഗുണഭോക്താവ് എന്നത് നിർബന്ധമാണ്. മാത്രമല്ല, EPFO, NPS, ESIC അംഗങ്ങൾക്ക് ഈ സ്കീമിന് കീഴിൽ അപേക്ഷിക്കാൻ സാധിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: e-Shram Card Update: അടുത്ത ഗഡു 1000 രൂപ ലഭിക്കണമെങ്കിൽ ഉടനടി ഈ ചെറിയ തെറ്റുകൾ തിരുത്തൂ
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, കോമണ്‍ സര്‍വീസ് സെന്‍ററുകള്‍ വഴിയോ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
Share your comments