News

എന്താണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തോട് നടത്തിയ പ്രസ്താവനക്കിടെ പറഞ്ഞ കാഡ (kadha) എന്ന ഔഷധ പാനീയം? ഈ കൊറോണാക്കാലത്ത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഇതെങ്ങനെ സഹായിക്കും....

 

കൊവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്ക്ഡൗൺ വീണ്ടും നീട്ടുന്ന കാര്യം ഇന്ന് ധാരണയായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യുകയുണ്ടായി.

രാജ്യത്തെ ജനങ്ങളോടെല്ലാം കുറച്ചുനാൾ കൂടി വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതിനോടൊപ്പം ഓരോരുത്തരും അവരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദ പാനീയമായ കാഡ കുടിക്കുന്നത് ശീലമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.

കൊറോണ വൈറസ് മാത്രമല്ല ഏതൊരു അണുബാധകളെയും ചെറുക്കുന്നതിന് ഏതൊരാൾക്കും ആദ്യം വേണ്ടത് ആരോഗ്യകരമായൊരു രോഗപ്രതിരോധ ശേഷിയാണ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നാമെല്ലാം വീട്ടിൽ തന്നെ തുടരുന്ന ഈ ഈ സാഹചര്യത്തിൽ മറ്റ് രോഗങ്ങളിൽ നിന്നെല്ലാം രക്ഷനേടാനും ശരീരത്തെ ആരോഗ്യപൂർണമാക്കി വയ്ക്കാനുമായി ഈ പാനീയം കുടിക്കേണ്ടത് ആവശ്യകമായി മാറുന്നു.


എന്താണ് ഈ ഔഷധ പാനീയം? രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിൽ ഇത് എങ്ങനെ സഹായിക്കും?


പണ്ട് കേരളത്തിലെ ഗ്രാമീണ ജനത പനിയുൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ പടരുമ്പോൾ പറമ്പിൽ നിന്നും ശേഖരിക്കുന്ന ചില ചെടികളും, സുഗന്ധവ്യഞ്ജനങ്ങളും കരിപ്പട്ടി തുടങ്ങിയ മധുര ചേരുവകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു പാനീയം കഴിക്കുന്നത് സാധാരണമായിരുന്നു...

പലർക്കും വലിയ ആശ്വാസവും ഉൻമേഷവും ഇത് നൽകിയിരുന്നു എന്ന് ഇന്നത്തെ പല മുതിർന്ന വ്യക്തിത്വങ്ങളും സാക്ഷി... നമുക്കും ഈ കൊറോണാ കാലഘട്ടത്തിൽ ഇത് വീടുകളിൽ ഉപയോഗിക്കാം.. വരുന്ന അതിഥികൾക്കും നൽകാം... ( തമിഴ്നാട് ഔദ്യോദികമായി പൊതു ഇടങ്ങളിൽ ഇത് നൽകാൻ തുടങ്ങിക്കഴിഞ്ഞു...)

ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ആയുർവേദ പാനീയമാണ് കാഡ. ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഈ ആയുർവേദ ഔഷധ പാനീയം സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്.

തുളസി, കറുവാപ്പട്ട, കുരുമുളക്, ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക്, ഉണക്കമുന്തിരി എന്നിവയുൾപ്പെടുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ഉപയോഗിച്ചുകൊണ്ടാണ് ഈയൊരു പാനീയം തയ്യാറാക്കുന്നത്. ഒരാളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗശാന്തി ഗുണങ്ങൾ പകരുന്നതുമായ സംയുക്തങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ടെന്നാണ് ആയുർവേദ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.

ഈ മഹാമാരിയുടെ ദിനങ്ങളിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഈ പാനീയം ഉൾപ്പെടുത്തുന്നത് വഴി സ്വയം ആരോഗ്യകരമായി തുടരാനും മറ്റ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുവാനും സാധിക്കും.


ഒരു കണക്കിന് നോക്കിയാൽ രോഗം വന്ന ശേഷം മരുന്നിന് പിറകേ പോകുന്നതിനേക്കാൾ നല്ലതല്ലേ അതു വരുന്നതിനു മുൻപ് അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ഈ ഒരു പാനീയം ദിവസവും നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് വഴി യാതൊരു രീതിയിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല എന്ന് ഉറപ്പിക്കാം. മാത്രമല്ല ഒരു രുചിയാർന്ന ഒന്നായതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളോടൊപ്പം സ്വാദോടെ ആസ്വദിക്കാനാൻ കഴിയുന്ന ഒന്നായിരിക്കുമിത്.

അണുബാധകളെ ചെറുക്കുന്നതിനും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പുറമേ ഈ ഹെർബൽ ഡ്രിങ്ക് ഭക്ഷണം കഴിഞ്ഞ ശേഷമുള്ള നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുമെല്ലാം കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ പാനീയത്തിൽ ഉപയോഗിക്കുന്ന ഔഷധ ചേരുവകളെല്ലാം ഈ അലർജി സീസണിൽ നമുക്കെല്ലാം പ്രത്യേകിച്ചും ആവശ്യമായവ തന്നെയാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാദ ഔഷധ പാനീയം വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

 

ഈ ഔഷധ പാനീയം തയ്യാറാക്കാനായി നിങ്ങൾക്ക് ഇനിപ്പറയുന്ന ചേരുവകൾ ആവശ്യമാണ്:

1 ടീസ്പൂൺ തുളസി ഇലകൾ
1 ടീസ്പൂൺ ഏലയ്ക്കാ
1 ടീസ്പൂൺ കറുവപ്പട്ട
1 ടീസ്പൂൺ ചുക്ക് ( ഉണക്കിയ ഇഞ്ചി )
1 ടീസ്പൂൺ കുരുമുളക്
കുറച്ച് ഉണക്കമുന്തിരി
2-3 കപ്പ് വെള്ളം
രുചിക്കായി തേൻ അല്ലെങ്കിൽ ശർക്കര
നാരങ്ങ നീര്

തയ്യാറാക്കേണ്ട വിധം

☛ കുരുമുളകും കറുവപ്പട്ടയും ഒരു മിക്സലിട്ട് നന്നായി പൊടിച്ചെടുക്കണം.
☛ ഒരു പാനിൽ 2-3 ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കാൻ വെക്കുക
☛ വെള്ളത്തിലേക്ക് തുളസി ഇല ചേർത്ത് ഏകദേശം 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.
☛ വെള്ളം ചെറുതായി തിളച്ചുവരുമ്പോൾ കുരുമുളക്, കറുവപ്പട്ട പൊടിച്ചത്, അതുപോലെ ചുക്ക് എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം
☛ കുറച്ച് സമയത്തിന് ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി തിളപ്പിക്കുക
☛ രുചി വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾക്ക് ഇതിൽ തേനോ അല്ലെങ്കിൽ ശർക്കരയോ അതോടൊപ്പം നാരങ്ങ നീരോ ചേർക്കാം.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പാനീയം ഇതാ തയ്യാറായി കഴിഞ്ഞു. നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഇത് കുടിക്കുന്നത് ശീലമാക്കാം.

 

"ചികിത്സയില്ലാത്ത കൊറോണയെ ചെറുക്കാം.... ഭാരതീയ മാർഗ്ഗങ്ങളിലൂടെ "


English Summary: PRATHIRODH AYURVEDA PANIYAM KADHA TREATMENT CORON

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine