
കൃഷി ജാഗരൺ സ്ഥാപകൻ എം സി ഡൊമിനിക്കിൻ്റെ പിതാവ് പരേതനായ ചെറിയാൻ മെഴുകനാലിൻ്റെ പ്രാർത്ഥനാ ശുശ്രൂഷയായ 40-ാം ദിവസം, അതായത് 2022 ജൂലൈ 28 ന് ന്യൂഡൽഹി ഹോസ് ഖാസിലെ ഗുഡ് ഷെപ്പേർഡ് ചർച്ചിൽ നടന്നു.
പരേതനായ ചെറിയാൻ മെഴുകനാലിൻ്റെ സ്മരണാർത്ഥം പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള പ്രാർത്ഥനാ ശുശ്രൂഷകളും തുടർന്ന് അത്താഴ വിരുന്നും നിർവ്വഹിച്ചു.
മക്കളായ എം സി ഡൊമിനിക്, മാനുവൽ, ദയ, ജിജി മരുമക്കാള ഷൈനി ഡൊമിനിക്, ഡിലോയി മാനുവേൽ, എം അലി, സജി ചാക്കോ എന്നിവരും ബന്ധുക്കൾ, സുഹൃത്തുക്കൾ, കൂടാതെ കൃഷി ജാഗരൻ & മലബാർ കുടുംബം പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും പരേതന്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്തു.
81 വയസ്സുള്ള ചെറിയാൻ മെഴുകനാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ശവസംസ്‌കാരം 2022 ജൂൺ 16-ന് ന്യൂഡൽഹിലാണ് നടന്നത്.

കുടുംബത്തിനും കൃഷി ജാഗരൺ മീഡിയ ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസ്, മനുവേൽ മലബാർ ജ്വല്ലേഴ്‌സ്, ഹോട്ടൽ മലബാർ എന്നിവയ്‌ക്കും അദ്ദേഹം നൽകിയ സ്‌നേഹത്തിനും മാർഗനിർദേശത്തിനും എക്കാലവും നന്ദിയുള്ളവരായിരിക്കും.
Share your comments