1. News

കർഷകർക്ക് തിരിച്ചടിയായി അടയ്ക്കയുടെ  വിലത്തകർച്ച 

പ്രളയം ബാധിച്ച  കമുക് കർഷകർ  ഇപ്പോൾ വിലയിടിവും നേരിടുകയാണ്. ഒരു കിലോ അടക്കയ്ക്ക് ഒരാഴ്ചയ്ക്കിടെ 20 രൂപയാണ് കുറഞ്ഞത്.

Asha Sadasiv
arcanut
പ്രളയം ബാധിച്ച  കമുക് കർഷകർ  ഇപ്പോൾ വിലയിടിവും നേരിടുകയാണ്. ഒരു കിലോ അടക്കയ്ക്ക് ഒരാഴ്ചയ്ക്കിടെ 20 രൂപയാണ് കുറഞ്ഞത്. ഒരു കിലോ അടയ്ക്കയുടെ വില ഈ സീസണിന്റെ തുടക്കത്തിൽ 240 രൂപയായിരുന്നു. ഇപ്പോൾ 220 രൂപയായി. വില ഇനിയും കുറയാനിടയുണ്ടെന്ന സൂചനയാണ് വ്യാപാരികളിൽ നിന്നു ലഭിക്കുന്നത്. ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണ് അടയ്ക്ക കൂടുതലായി വിപണിയിലെത്തുന്നത്.    

കർഷകരെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്നതാണ് ഈ വിലയിടിവ്. കാംപ്കോയാണ് അടയ്ക്ക വില പ്രധാനമായും നിർണയിക്കുന്നത്.വിലയിടിവ് തടയാനുള്ള നടപടികൾ കാംപ്കോയിൽ നിന്നും ഉണ്ടാകുന്നില്ല. ജില്ലയിലെ അടയ്ക്ക കൃഷിയുടെ മൂന്നിലൊന്നും കഴിഞ്ഞ മഴക്കാലത്ത് മഹാളി പടർന്നു നശിച്ചിരുന്നു.ഇതു കാരണം ഉൽപാദനവും കുറവാണ്.

8022 ടൺ അടയ്ക്ക നശിച്ചെന്നാണ് കൃഷിവകുപ്പിൻ്റെ കണക്ക്. കർഷകരെ സഹായിക്കാൻ സർക്കാർ 2 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകരിലേക്ക് എത്തിയിട്ടില്ല. ഉൽപാദനക്കുറവിനു പുറമെ വിലയിടിവും കൂടിയായതോടെ ബാങ്ക് വായ്പകളും മറ്റും  തിരിച്ചടയ്ക്കാൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്
English Summary: price fall areca nut a set back for farmers

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds