1. News

റെയിൽവേയുടെ വൃത്തിയും വെടിപ്പും ഇനി ഒറ്റ ക്ലിക്കിലറിയാം

ഒറ്റ ക്ലിക്കില്‍ രാജ്യത്തെ എല്ലാ ട്രെയിനുകളെയും സംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള സോഫ്റ്റ്‍വെയര്‍ നിലവിൽ വന്നു.

Asha Sadasiv
Raildrishti app
ഒറ്റ ക്ലിക്കില്‍ രാജ്യത്തെ എല്ലാ ട്രെയിനുകളെയും സംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള സോഫ്റ്റ്‍വെയര്‍ നിലവിൽ വന്നു. ഇനി ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ റെയില്‍വേയുടെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് അവ പാചകം ചെയ്യുന്ന സ്ഥലങ്ങളുടെ വൃത്തിയും വെടിപ്പും കണ്ട് ഉറപ്പുവരുത്താം.റെയില്‍വേയുടെ പ്രവര്‍ത്തന മികവും സുതാര്യതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സോഫ്റ്റെവെയര്‍. ഭക്ഷണം പാചകം ചെയ്യുന്ന പാന്‍ട്രികളുടെ ദൃശ്യങ്ങള്‍, ഓരോ  സ്റ്റേഷനില്‍ നിന്നുമുള്ള ട്രെയിനുകളുടെ നിലവിലെ ലൊക്കേഷന്‍, ജീവനക്കാരുടെ പേരും ഫോണ്‍ നമ്പറും തുടങ്ങി റെയില്‍വേ പദ്ധതികളുടെ ചെലവും പുരോഗതിയും ,ടെന്‍ഡര്‍ വിശദാംശങ്ങളും എല്ലാം ഇനി വിരല്‍ തുമ്പില്‍. raildrishti.cris.org.in എന്നാണ് മേൽവിലാസം.
English Summary: Rail Drishti app to evaluate and check cleanliness in train

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds