News

സംസ്ഥാനത്ത് ഞാ​ലി​പ്പൂ​വ​ന്‍ പ​ഴ​ത്തി​ൻ്റെ വില ഉയരുന്നു

njalippovan pazham

സംസ്ഥാനത്ത് ഞാ​ലി​പ്പൂ​വ​ന്‍ പ​ഴ​ത്തി​ൻ്റെ വില കുതിച്ചുയരുന്നു.വിപണിയില്‍ ഒ​രു കി​ലോ ഞാ​ലി​പ്പൂ​വ​ന് 80 മു​ത​ല്‍ 100 രൂ​പ വ​രെ​യാ​ണ് വില .ഞാ​ലി​പ്പൂ​വ​ന്‍റെ വി​ല ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ​യാ​ണ് ഇത്രയധികം ഉ​യ​ര്‍​ന്ന​ത്.ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് കി​ലോ​യ്ക്ക് 50 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല.ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​തും ല​ഭ്യ​ത​യി​ലു​ള​ള കു​റ​വുമാണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ വ്യ​ക്ത​മാ​ക്കി.സം​സ്ഥാ​ന​ത്ത് ഞാ​ലി​പ്പൂ​വ​ന്‍റെ ഉ​ല്‍​പാ​ദ​നം പ്ര​ള​യ​ശേ​ഷം കു​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വില വര്‍ധിച്ചത്.


English Summary: Price for banana soaring

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox