സാധാരണക്കാരന് വലിയ തിരിച്ചടിയായി ചായ, കാപ്പി, പാൽ, നൂഡിൽസ് എന്നിവയുടെ വില വർധിപ്പിച്ചു. രാജ്യത്തെ പ്രമുഖ- വൻകിട കമ്പനികളായ ഹിന്ദുസ്ഥാൻ യൂണിലിവറും (Hindustan Uni Liver) നെസ്‌ലെയും(Nestle)യുമാണ് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കൂട്ടിയത്. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് നെസ്‌ലെ മാഗി നൂഡിൽസിന്റെ വില 9 മുതൽ 16 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ വിലയനുസരിച്ച്, 70 ഗ്രാം മാഗി മസാല നൂഡിൽസിന് ഇപ്പോൾ 12 രൂപയ്ക്ക് പകരം 14 രൂപയാണ്. അതേസമയം, 140 ഗ്രാമിന്റെ മാഗി മസാല നൂഡിൽസിന് 3 രൂപയാണ് വിലക്കയറ്റമായത്. അതായത് വിലയിൽ 12.5% വർധവുണ്ടായി.
ബന്ധപ്പെട്ട വാർത്തകൾ: ഇപിഎഫ്ഒക്ക് കീഴിലുള്ള മിനിമം പെൻഷൻ തുക ഉയര്‍ത്തിയേക്കും
നെസ്‌ലെ ഇന്ത്യ പാൽ, കാപ്പിപ്പൊടി എന്നിവയുടെ വിലയും ഉയർത്തിയിരിക്കുകയാണ്. നേരത്തെ ഫെബ്രുവരിയിൽ ഹിന്ദുസ്ഥാൻ യുണിലിവർ മാസത്തിൽ രണ്ടുതവണ വില വർധിപ്പിച്ചിരുന്നു. ഡിറ്റർജന്റ് പൗഡർ, സോപ്പ് എന്നിവയുടെ വില ഫെബ്രുവരിയിൽ രണ്ടുതവണ വർധിച്ചിരുന്നു. ഇത് 9 ശതമാനം വരെ വില കുതിക്കുന്നതിന് കാരണമായി.
ബന്ധപ്പെട്ട വാർത്തകൾ: കമ്പോള വില നിലവാരം-17/03/2022
ഇത് കൂടാതെ, ഫെബ്രുവരിയിൽ, സർഫ് എക്സൽ മാറ്റിക്, കംഫർട്ട് ഫാബ്രിക് കണ്ടീഷണർ, ഡോവ് ബോഡി വാഷ് എന്നിവയുടെയും ലൈഫ്ബോയ്, ലക്സ്, പിയേഴ്സ് സോപ്പുകൾ തുടങ്ങിയ ബ്രാൻഡുകളുടെ സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളുടെ വിലയും എച്ച്‌യുഎൽ (HUL) രണ്ടാമതും ഉയർത്തിയിരുന്നു.
രാജ്യത്ത് വിപിണിയിലുള്ള ഭൂരിഭാഗം എഫ്എംസിജി ഉൽപന്നങ്ങളും ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ കമ്പനികളുടേതാണ്.
ഹിന്ദുസ്ഥാൻ യൂണിലിവർ ബ്രൂ കോഫി പൗഡർ എല്ലാ പാക്കറ്റുകളുടെയും വില 3 മുതൽ 7 ശതമാനം വരെ ഉയർത്തി. ബ്രൂ ഗോൾഡ് കോഫി ജാറുകളുടെ വില 3 മുതൽ 4 ശതമാനം വരെയും ഇൻസ്റ്റന്റ് കോഫി പൗച്ചുകളുടെ വില 3 മുതൽ 6.66 ശതമാനം വരെയും വർധിപ്പിക്കും. ബ്രൂക്ക് ബോണ്ട് 3 റോസിന് എല്ലാ വെറൈറ്റികളുടെയും വില 1.5 മുതൽ 14 ശതമാനം വരെ കൂട്ടി.
താജ്മഹൽ ചായയുടെ പാക്കറ്റുകൾക്ക് 3.7 മുതൽ 5.8 ശതമാനം വരെ വില ഉയർന്നു.
കഴിഞ്ഞ വർഷം സെപ്തംബർ, ഡിസംബർ പാദങ്ങളിൽ തേയില, ക്രൂഡ് പാമോയിൽ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വില ഹിന്ദുസ്ഥാൻ യൂണിലിവർ ഉയർത്തിയിരുന്നു. പണപ്പെരുപ്പത്തെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കമ്പനി പറയുന്നത്.
നെസ്‌ലെ പാലിന്റെയും കാപ്പിപ്പൊടിയുടെയും വിലയും കൂട്ടിയിട്ടുണ്ട്. നെസ്‌ലെയുടെ എ + പാലിന്റെ വില 4 ശതമാനമാണ് വർധിച്ചത്. അതായത്, 75 രൂപ വിലയുണ്ടായിരുന്ന പാക്കറ്റിന് 78 രൂപയായി. നെസ്കഫേ ക്ലാസിക് 25 ഗ്രാം പാക്കിന്റെ വില 78 രൂപയിൽ നിന്ന് 80 രൂപയായും ഉയർന്നു. പാൽ, കോഫി തുടങ്ങിയവയുടെ വില വർധിക്കുന്നത് സാധാരണക്കാരന് വലിയ തിരിച്ചടിയായി. കാരണം, ന്യൂഡിൽസ്, പാൽ, കാപ്പി, ഡിറ്റർജന്റുകൾ എന്നിവ മധ്യവർഗ കുടുംബങ്ങളുടെ നിത്യോപയോഗ സാധനങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
Share your comments