കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് 1000 തച്തിന് മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം തടയാനും കഴിയുമെന്ന കണ്ടെത്തലാണ്. ഇതോടൊപ്പം ചില ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കാന്താരി പ്രധാന ഘടകമായി മാറിയതും ആവശ്യം വര്‍ധിപ്പിച്ചു
ഇടുക്കിയില്‍ ധാരാളം കൃഷി ചെയ്യുന്നതിനാൽ 300-600 രൂപയാണ് കാന്താരിയുടെ വില. മറ്റിടങ്ങളില്‍ വില 1000 – 1200 രൂപ വരെയെത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ കാന്താരിക്ക് വന്‍ ഡിമാന്റ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ കാന്താരി ഉപ്പിലിട്ടതും കാന്താരി അച്ചാറും സുര്‍ക്കയിലിട്ട കാന്താരിയും ഒക്കെ യഥേഷ്ടം വാങ്ങി കൊണ്ടുപോവുകയാണ്. ആവശ്യക്കാര്‍ ഏറുന്നുണ്ടെങ്കിലും ധാരാളം ലഭിക്കാനില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.പൊതുവെ നന്നായി കായ്ക്കുന്ന കുഞ്ഞിച്ചെടിയാണ് കാന്താരി മുളകിന്റേത്. കീടങ്ങളുടെ ആക്രമണ സാധ്യതയും മറ്റു ചെടികളെക്കാള്‍ കുറവാണ്.
Share your comments