നഷ്ടത്തിലായിരുന്ന കുരുമുളക് വിപണിക്ക് ആശ്വാസമേകി ഒരു കിലോ കുരുമുളകിന് ഒന്‍പത് രൂപ കൂടി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ കുരുമുളക് ക്വിന്റലിന് 900 രൂപ കൂടി.വിയറ്റ്നാമില്‍ നിന്നും ഇന്ത്യയിലേക്ക് ശ്രീലങ്ക വഴി വിയറ്റ്നാം കുരുമുളക് ഇറക്കുമതി ചെയ്തിരുന്നത് ശ്രീലങ്കന്‍ കുരുമുളകെന്ന റെസിറ്റ് നല്കിയാണ്.
ഇനി മുതല്‍ ശ്രീലങ്കയിലെ കയറ്റുമതിക്കാര്‍ വിയറ്റ്നാം മുളകിന് ശ്രീലങ്കയുടെ റെസിറ്റ് നല്കില്ല. ഇത് ഇറക്കുമതി നിയന്ത്രണത്തിന് കാരണമായി. നേപ്പാളിൽ നിന്നും വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതോടെ നേപ്പാള്‍ വഴിയുള്ള ഇറക്കുമതി മുളകിൻ്റെ വരവും നിലച്ചു. ഇത് വിപണിയില്‍ കുരുമുളകിന് വില കൂടാന്‍ സഹായകരമാക്കുമെന്നതാണ് പ്രതീക്ഷ. ടെര്‍മിനല്‍ വിപണി വില ഉയര്‍ന്നതോടെ കയറ്റുമതിക്കാര്‍ രാജ്യാന്തര വിപണിയില്‍ കുരുമുളക് ടണ്ണിന് 275 ഡോളര്‍ വില ഉയര്‍ത്തി.ഇറക്കുമതിക്ക് അയവ് വന്നതോടെ ടെര്‍മിനല്‍ വിപണിയില്‍ വില്പനയ്ക്ക് കുരുമുളക് വരവ് കൂടി.250 മുതല്‍ 300 ടണ്‍വരെ കുരുമുളകാണ് കഴിഞ്ഞ ആഴ്ചയില്‍ കൊച്ചിയില്‍ വില്പനക്കെത്തിയത്.
Share your comments