<
  1. News

ആശ്വാസം! ഗ്യാസ് സിലിണ്ടറുകളുടെ വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് 83 രൂപയാണ് കുറഞ്ഞത്

Darsana J
ആശ്വാസം! ഗ്യാസ് സിലിണ്ടറുകളുടെ വില കുറഞ്ഞു
ആശ്വാസം! ഗ്യാസ് സിലിണ്ടറുകളുടെ വില കുറഞ്ഞു

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ജൂൺ മാസം ആരംഭിച്ചതോടെ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകൾക്ക് 83 രൂപയാണ് കുറഞ്ഞത്. നേരത്തെ 1856.50 രൂപയായിരുന്നു വില. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

കൂടുതൽ വാർത്തകൾ: ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്തോ? സമയപരിധി നീട്ടി

നിലവിൽ 19 കിലോ തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1773 രൂപ, കൊൽക്കത്തയിൽ 1875.50 രൂപ, മുംബൈയിൽ 1725 രൂപ, ചെന്നൈയിൽ 1937 രൂപ എന്നിങ്ങനെയാണ് വില. എണ്ണ വിതരണ കമ്പനികളാണ് പാചക വാതക സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത്. കഴിഞ്ഞ മാസവും ഗാർഹിക സിലിണ്ടറുകളുടെ വില കുറഞ്ഞിരുന്നു.

മുമ്പത്തെ നിരക്ക്..

ഡൽഹി - 1856.50
കൊൽക്കത്ത- 1960.50
മുംബൈ - 1808.50
ചെന്നൈ- 2021.50

 

Image Credits: The Hindu, Livemint.com

English Summary: Prices of LPG gas cylinders have come down in india

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds