കൊച്ചി ഫിഷറീസ് ഹാർബർ(Cochin Fisheries Harbour) നവീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ മത്സ്യമേഖല നവീകരണ പദ്ധതികളിലൊന്നാണിത്. ഒരു ഹാർബറിന് 150 കോടി രൂപ ചെലവഴിച്ചു, രാജ്യത്തെ അഞ്ച് ഫിഷറീസ് ഹാർബറുകളാണ് കേന്ദ്ര സർക്കാർ രാജ്യാന്തര നിലവാരത്തിൽ ആധുനികരിക്കുന്നത് വഴി രാജ്യത്തെ ഫിഷറീസ്ന്റെ തന്നെ മുഖഛായ മാറ്റാൻ ആണ് ഉദ്ദേശിക്കുന്നത്.
എംപിഇഡിഎ (MPEDA)യും കൊച്ചി പോർട്ട് അതോറിറ്റി(Kochi Port Authority)യും ചേർന്നുള്ള പദ്ധതിക്ക് 2020-ൽ കരാർ ഒപ്പിട്ടിരുന്നു. കഴിഞ്ഞ വർഷം ബജറ്റിൽ തുകയും പ്രഖ്യാപിച്ചു. ആദ്യഘട്ട നിർമാണത്തിനായി 91 കോടി രൂപയുടെ കരാറാണ് നൽകിയിരിക്കുന്നത്.
ഫിഷറീസ് ഹാർബറുകളുടെ അടിസ്ഥാന സൗകര്യങ്ങളടക്കം ശുചിത്വം, സംഭരണം അതോടൊപ്പം കയറ്റിറക്ക്, കൂടെ തന്നെ ഗുണ നിലവാരം ഉറപ്പാക്കൽ അടക്കം വിവിധ തലത്തിലെ നവീകരണ പദ്ധതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് കീഴിലുള്ള ഹാർബറിലെ കേന്ദ്രങ്ങളാണ് കൈമാറിയത്. 2024 ൽ നവീകരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കൊപ്ര സംഭരണം ഇനി നീട്ടില്ല, പ്രതീക്ഷയിൽ കേരളം
Share your comments