പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിഅന്തരിച്ചു. 100 വയസ്സ് ആയിരുന്നു. അഹമ്മദാബാദിലെ യു. എൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോട് കൂടിയാണ് അന്ത്യം. ഭൗതികശരീരം ഗുജറാത്തിലെ ഗാന്ധിനഗരിൽ സംസ്കരിച്ചു.
വാർധക്യകാല ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ചയാണ് ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണം സംഭവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്രയായി, എന്നിരുന്നാലും മുൻ നിശ്ചയിച്ച പ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ബംഗാളിൽ നടക്കേണ്ട വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉൾപ്പെടെ പ്രധാനമന്ത്രി വീഡിയോ കോണഫറൻസ് വഴി നടത്തും.
ഗുജറാത്തിലെ മെഹ്സാനയിൽ 1922 ജൂൺ 18നാണ് ഹീരാബെൻ ജനിച്ചത്. കൊടിയ ദാരിദ്യത്തിലാണ് ഹീരാബെൻ വളർന്നത് പിന്നീട് ചായ വിൽപ്പനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ വിവാഹം കഴിച്ചു. ഇവർക്ക് ആറ് മക്കളാണ്. ഇതിൽ മൂന്നാമത്തെ മകനാണ് പ്രധാന മന്ത്രി.
അമ്മയെക്കുറിച്ച് നിറയേ വാചാലനാണ് പ്രധാന മന്ത്രി പലപ്പോഴും, ഒരു നൂറ്റാണ്ട് കാലത്തെ ശ്രേഷ്ഠമായ ജീവിതം ദൈവത്തിൻ്റെ പാദങ്ങളിൽ പ്രാപിച്ചുവെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.
പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്.
ഗുജറാത്ത് സന്ദർശനങ്ങളിൽ മിക്ക സമയത്തും പ്രധാനമന്ത്രി റെയ്‌സനെ സന്ദർശിക്കുകയും അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു.
മരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, കോണഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും മറ്റ് നിരവധി പ്രമുഖവ്യക്തികളും മരണത്തിൽ അനുശോചനം അറിയിച്ചു.
Share your comments