1. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ, പി.എച്ച്.എച്ച് റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിങ് ഇന്നും, ശനി, ഞായർ എന്നീ ദിവസങ്ങളിൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. e-KYC അപ്‌ഡേഷനുമായി ബന്ധപ്പെട്ട് കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിംങ് നടപടികൾ ക്രീകരിച്ചിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെ റേഷൻ കടകൾക്ക് സമീപമുള്ള അംഗൻ വാടികൾ, ഗ്രന്ഥശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്, ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടാകില്ല. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ e-KYC മസ്റ്ററിംഗ് നടത്താൻ സാധിക്കുകയുള്ളു. അതു കൊണ്ടാണ് റേഷൻ വിതണം നിർത്തി വച്ചുകൊണ്ട് മസ്റ്ററിംഗ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. e-KYC അപ്‌ഡേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതണം, സബ്സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
2. കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട് തെല എന്നിവിടങ്ങളില്‍ പരമ്പരാഗതമായി ഇവയെ വളര്‍ത്തുന്നുണ്ട്. അവയുടെ ജനിതകപഠനങ്ങള്‍നടത്താന്‍ വെറ്ററിനറി സര്‍വകലാശാലയെ ചുമതലപ്പെടുത്തും. കൊച്ചരിപ്പ ഇടപ്പണ കോളനികളില്‍ പട്ടികവര്‍ഗ്ഗക്കാര്‍ വളര്‍ത്തുന്ന ഉരുക്കള്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്‍കുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എസ് മുരളി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
3. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് ലോക റെക്കോർഡ് അംഗീകാരം. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയ്ക്കാണ് വേൾഡ് റെക്കോർഡ്‌സ് യൂണിയന്റെ അംഗീകാരം ലഭിച്ചത്. വേൾഡ് റെക്കോർഡ്‌സ് യൂണിയന്റെ അഡ്ജ്യൂഡികേറ്റർ, ക്യൂറേറ്റർ എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘം സ്നേഹാരാമം പദ്ധതി പരിശോധിച്ച് റിപ്പോർട്ടും രേഖകളും വിലയിരുത്തിയിരുന്നു. തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഈ നേട്ടത്തിനുള്ള അംഗീകാരപത്രവും മെഡലും കൈമാറി.
4. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. മാർച്ച് 18 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Share your comments