കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ മൃഗ സംരക്ഷണ മേഖലയ്ക്ക് സഹായവുമായി പ്രോ വെറ്റ് അനിമൽ ഹെൽത്ത്. ഒരു കോടി രൂപയുടെ മരുന്നുകളും ഫീഡ് സപ്പ്ളിമെന്റുകളും ആണ് മൃഗ സംരക്ഷണ മേഖലയിലെ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുക. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വെറ്ററിനറി ആശുപത്രികൾ വഴിയും കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് വഴിയും ആണ് കർഷകർക്ക് . ഇവ ലഭ്യമാക്കുക.Farmers through Veterinary Hospitals under State Animal Husbandry Department and Kerala Livestock Development Board. Make these available.
മെയ് ജൂൺ കാലയളവിൽ 31 ലക്ഷം രൂപയുടെ ഫീഡ് സപ്പ്ളിമെന്റുകൾ സമാന രീതിയിൽ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില് 25 ഉത്പന്നങ്ങളാണ് കർഷകർക്കായി നീക്കി വച്ചിട്ടുള്ളതെന്നു പ്രോ വെറ്റ് ആനിമൽ ഹെൽത്ത് മാനേജിങ് ഡയറക്ടർ സി കെ സ്റ്റീഫൻ പറഞ്ഞു. ഇന്ത്യ കൂടാതെ 4 രാജ്യങ്ങളിൽ കൂടി പ്രോവെറ്റിന് സാന്നിധ്യമുണ്ട്. കർഷകരാണ് തങ്ങളുടെ വളർച്ചയ്ക്ക് പിന്നിലെന്നും പ്രതിസന്ധി കാലത്തു അവരെ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും സ്റ്റീഫൻ വ്യക്തമാക്കി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രോബയോട്ടിക്കുകൾ മത്സ്യ കൃഷിക്ക് വരദാനം
#Live stock#Farmer#Health#Food#Krishi#Agriculture#Kerala
Share your comments