സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിസംസ്ഥാനത്തുടനിളം 14000 സംയോജിതകൃഷിത്തോട്ടങ്ങള് സ്ഥാപിക്കാന് തീരുമാനിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്കുമാര്. കഴിഞ്ഞ രണ്ട് പ്രളയത്തിനു ശേഷം കാര്ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ശ്രമങ്ങളുടെ ഫലമായി റീബില്ഡ് കേരള ഇനിഷിയേറ്റീവിന്റെ ഫണ്ടില് നിന്നാണ് ഇതിനുളള തുക വകയിരുത്തിയിട്ടുളളത്.
സുഭിക്ഷ കേരളം ജൈവഗൃഹം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില് ചേരുന്നതിന് പ്രവാസികളായിട്ടുളള ധാരാളം പേര് ഇതിനകം തന്നെ അന്വേഷണങ്ങള് നടത്തിയിട്ടുളളതായി മന്ത്രി അറിയിച്ചു. കാര്‍ഷികവിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനിച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന രീതിയാണ് സംയോജിത കൃഷിരീതി.
ഓരോ പ്രദേശത്തിനും അവിടുത്തെ മണ്ണിനെയും കാലാവസ്ഥയേയും നിലവിലുളള ഭൂവിഭവങ്ങളേയും അടിസ്ഥാനപ്പെടുത്തി സംയോജിത കൃഷി രീതികള്‍ അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
പദ്ധതിലക്ഷ്യങ്ങള്‍
- ഓരോതുണ്ടുഭൂമിയും പ്രയോജനപ്പെടുത്തി പരമാവധി വിളവ് നേടുക.
- പ്രധാന വളകള്‍ക്കൊപ്പംകാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പരമാവധി ആദായംഉറപ്പാക്കുക.
- ജൈവമാലിന്യങ്ങള്‍ഉറവിടത്തില്‍സംസ്‌കരിച്ച്‌ജൈവവളങ്ങളാക്കിജൈവചംക്രമണം സാധ്യമാക്കുക.
- ജൈവവളങ്ങള്‍ പ്രയോജനപ്പെടുത്തിമണ്ണിന്റെജൈവാംശം, ഈര്‍പ്പം, മണ്ണിലെസൂക്ഷ്മജീവികള്‍, മണ്ണിന്റെആരോഗ്യം, ഘടന എന്നിവമെച്ചപ്പെടുത്തി വര്‍ദ്ധിച്ച ഉത്പാദനം സാധ്യമാക്കുക.Soil utilizing organic manures Enhanced production of biomass, moisture, soil microorganisms, soil health and structure.
- സംയോജിതകീട/രോഗ/കളനിയന്ത്രണം സാധ്യമാക്കുക.
- കുടുംബങ്ങളെ ഉള്‍പ്പെടുത്തി കൃഷിരീതികള്‍ അവലംബിക്കുന്നത് വഴി ഉത്പാദനച്ചെലവ് കുറയ്ക്കുക.
- സംയോജിത കൃഷിരീതി അവലംബിക്കുന്നത്‌വഴി കര്‍ഷകന്‍ സ്വയംപര്യാപ്തത നേടുക.
- പോഷകസുരക്ഷ ഉറപ്പുവരുത്തുക.
- പുതുതലമുറയെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുക.
- പരമ്പരാഗത കൃഷി രീതികളുടെ സംരക്ഷണം ഉറപ്പാക്കുക.
- സൂക്ഷ്മജലസേചന രീതികള്‍ അടക്കമുളള ശാസ്ത്രീയ കൃഷിരീതികള്‍ അനുവര്‍ത്തിക്കുന്നതു മൂലം പുരയിടത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുക.
പദ്ധതി രണ്ട് തരത്തിലാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
(എ) നിലവിലുളളയൂണിറ്റുകളുടെ പരിപോഷണം
കൃഷി – മൃഗപരിപാലനം എന്നിവ സംയോജിപ്പിച്ചു നിലവില്‍ നിരവധി കര്‍ഷകര്‍ പല രീതികളില്‍ സംയോജിത കൃഷിരീതി അനുവര്‍ത്തിച്ചു വരുന്നുണ്ട്. പ്രധാനമായും നെല്‍കൃഷി, തെങ്ങ് കൃഷി എന്നീ കൃഷിരീതികള്‍ക്ക് അധിഷ്ഠിതമായി അനുബന്ധമേഖലകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നത്. പ്രസ്തുത യൂണിറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നുണ്ടെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ശരിയായ മാലിന്യ സംസ്‌കരണരീതികള്‍ അവലംബിക്കാത്തവ, മഴവെളളസംഭരണത്തിന്റെ അപര്യാപ്തത, കിണര്‍ റീചാര്‍ജ്ജിംഗ് ഇല്ലാത്തവ, യന്ത്രവത്കരണത്തിന്റെ കുറവ് മുതലായവ കര്‍ഷകന്റെ വരുമാനം കുറയ്ക്കുന്നതായി കാണുന്നു. ഈ സാഹചര്യത്തില്‍ നിലവിലുളള സംരംഭത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കത്തക്ക രീതിയില്‍ ഉയര്‍ത്താവുന്നതാണ്.
(ബി) പുതിയ സംയോജിത കൃഷിയൂണിറ്റുകള്‍ സ്ഥാപിക്കല്‍:Establishment of new integrated farming units:
സംയോജിത കൃഷിരീതി അവലംബിക്കാന്‍ താത്പര്യമുളള കുറഞ്ഞത് 5 സെന്റെങ്കിലും കൃഷിയിടമുളള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താവാകാവുന്നതാണ്. ഓരോഗുണ ഭോക്താവിനും തയ്യാറാക്കുന്ന ഫാം പ്ലാന്‍ അനുസരിച്ചു കുറഞ്ഞത് 5 സംരംഭങ്ങളെങ്കിലും തുടങ്ങണം. പദ്ധതിയുടെ സാമ്പത്തിക സഹായം അനുവദിക്കുന്നത് യൂണിറ്റുകളുടെ സ്ഥല വിസ്തൃതിക്കും നടപ്പിലാക്കുന്ന എന്റര്‍പ്രൈസുകളുടെ എണ്ണത്തിനും ആനുപാതികമായിരിക്കും. കൃഷിയിടത്തില്‍ നടപ്പിലാക്കുന്ന ഘടകങ്ങളെ വിലയിരുത്തിയ ശേഷം 5 മുതല്‍ 30 സെന്റ്‌വരെയുളളവര്‍ക്ക് 30,000 രൂപവരെയും 31 സെന്റ്മുതല്‍ 40 സെന്റ്‌വരെയുളളവര്‍ക്ക് 40,000 രൂപ വരെയും 40 സെന്റിനുമുകളില്‍ 2 ഹെക്ടര്‍വരെയുളളവര്‍ക്ക് 50,000 രൂപവരെയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആനുകൂല്യം ലഭിക്കുന്നതാണ്.
സ്വന്തമായി കുറഞ്ഞത് 5 സെന്റ് ഭൂമിയുളളവരും മറ്റു കൃഷികളായ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായവ വാടക ഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവര്‍ക്കും പദ്ധതി ഗുണഭോക്താവാകാവുന്നതാണ്. സ്വന്തം ഭൂമിയില്‍ പശു, ആട്, കോഴി മുതലായവ ചെയ്യുന്നതോടൊപ്പം വാടക ഭൂമിയില്‍ സംയോജിത കൃഷിരീതി അവലംബിക്കുന്നതിനു പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുന്നതാണ്. കുറഞ്ഞത് 14,000 കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണഭോക്താവ് നടപ്പിലാക്കിയ/ മെച്ചപ്പെടുത്തിയ 5 സംരംഭങ്ങളുടെ മൂല്യനിര്‍ണ്ണയത്തിന്റെഅടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ്
ആനുകൂല്യംലഭിക്കുന്നതിനുളള മുന്‍ഗണന
- പ്രളയം, മണ്ണിടിച്ചില്‍എന്നിവമൂലംകൃഷി നാശംസംഭവിച്ച കര്‍ഷകര്‍
- യുവകര്‍ഷകര്‍ ( 40 വയസ്സിന് താഴെ)
- യുവകര്‍ഷക,
- എസ്.സി/എസ്.ടികര്‍ഷകര്‍
- കുറഞ്ഞത് അഞ്ച് സംരംഭങ്ങള്‍ ചെയ്യുന്ന/ ചെയ്യുവാന്‍ താല്‍പര്യമുളളകര്‍ഷകര്‍
- പ്രദര്‍ശനത്തോട്ടമാക്കി മാറ്റാന്‍ താല്‍പര്യമുളളകര്‍ഷകര്‍
പോഷകത്തോട്ടം, മൃഗ-പക്ഷി പരിപാലന യൂണിറ്റ്, മത്സ്യകൃഷി, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, ആസോളയൂണിറ്റ്/ തീറ്റപ്പുല്‍കൃഷി, ജൈവമാലിന്യ സംസ്‌കരണയൂണിറ്റ്, ജലസംരക്ഷണയൂണിറ്റ്, പുഷ്പകൃഷി, തെങ്ങ് അധിഷ്ഠിത ബഹുനില /ഇടവിളകൃഷി എന്നീ യൂണിറ്റുകളില്‍ നിന്നും 5 എണ്ണം തെരഞ്ഞെടുത്ത് കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ പദ്ധതി നടപ്പിലാക്കാം. അപേക്ഷകള്‍ കൃഷി ഭവന്‍ തലത്തില്‍ സ്വീകരിക്കുന്നതായിരിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാനമന്ത്രി ഫസൽ ഭീമ യോജന കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; വിളനാശം സ്മാർട്ട് ഫോണിൽ പകർത്തി അപ്ലോഡ് ചെയ്താൽ മതി. ഇന്‍ഷുറന്‍സ് സ്‌കീം ഉടന്‍ ലഭ്യമാവും
Share your comments