<
  1. News

ഓണത്തിന് പച്ചക്കറിയ്ക്ക് മാത്രമല്ല പയറുവർഗ്ഗങ്ങൾക്കും വില കുടും

രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ പയറുവർഗ്ഗങ്ങൾക്ക് വില ഉയർന്നു, മറ്റ് കയറ്റുമതി രാജ്യങ്ങൾ പയറുവർഗ്ഗങ്ങളുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വർദ്ധനവ്, ഇന്ത്യയിലെ പയർവർഗ്ഗങ്ങളുടെ വിതയ്ക്കുന്നതിലെ ഇടിവ് മൊത്തവിലയിൽ 2 മുതൽ 3% വർദ്ധനവിന് വരെ കാരണമായി.

Raveena M Prakash
Pulse rate is increasing India
Pulse rate is increasing India

രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ പയറുവർഗ്ഗങ്ങൾക്ക് വില കുതിച്ചുയർന്നു, മറ്റ് കയറ്റുമതി രാജ്യങ്ങളിൽ പയറുവർഗ്ഗങ്ങളുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വർദ്ധനവും, ഇന്ത്യയിലെ പയർവർഗ്ഗങ്ങളുടെ വിതയ്ക്കുന്നതിലെ ഇടിവും പയറുവർഗ്ഗങ്ങളുടെ മൊത്തവിലയിൽ 2 മുതൽ 3% വർദ്ധനവിന് വരെ കാരണമായി.

ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലായിൽ തക്കാളി വില 233% കൂടുതലായതിനാൽ പച്ചക്കറി പണപ്പെരുപ്പം സ്ഥിരമായി തുടരുന്നത് താരതമ്യേന വിലകുറഞ്ഞ തുവര പരിപ്പ്, ചെറുപയർ പരിപ്പ് തുടങ്ങിയ പയർവർഗങ്ങളുടെ ആവശ്യം രാജ്യത്ത് നന്നായി വർദ്ധിച്ചു. കാനഡ, മ്യാൻമർ, മൊസാംബിക്ക് തുടങ്ങിയ കയറ്റുമതി രാജ്യങ്ങൾ ഇന്ത്യയിൽ ഖാരിഫ് വിതയ്ക്കുന്നതിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്ന രാജ്യങ്ങളാണ്, ഇന്ത്യയിൽ ഖാരിഫ് പയറുവർഗ്ഗങ്ങളുടെ വിതയ്ക്കൽ 9% ത്തിലധികം കുറവ് വന്നതിനാൽ പയർവർഗ്ഗങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമായി.

എല്ലാ പയറുവർഗങ്ങളിലും, ഏറ്റവും കൂടുതൽ വില വർദ്ധനവ് നേരിടുന്നത് ഉഴുന്ന് പരിപ്പിനാണ്, ഇതിന്റെ വില കഴിഞ്ഞയാഴ്ച കിലോയ്ക്ക് 3% മായി വർദ്ധിച്ചു. കഴിഞ്ഞയാഴ്ച തുവര പരിപ്പിന്റെ വില ക്വിന്റലിന് 200 രൂപ മുതൽ 400 രൂപ വരെയായി വർദ്ധിച്ചിട്ടുണ്ട്. വിവിധ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ മുഴുവൻ ഉലുവ വിതയ്ക്കൽ ഏകദേശം 14% കുറഞ്ഞിട്ടുണ്ട്, അതേസമയം തുവര പരിപ്പ് വിതയ്ക്കൽ ഏകദേശം 8% കുറഞ്ഞുവെന്ന് വിദഗ്ധർ വ്യക്തമാക്കി.

രാജ്യത്തെ പരിമിതമായ ആഭ്യന്തര സ്റ്റോക്ക്, ഖാരിഫ് വിളകളുടെ വിതയ്ക്കുന്നതിലെ കാലതാമസം, മന്ദഗതിയിലുള്ള ഇറക്കുമതി എന്നിവ തുവര പരിപ്പിന്റെ വിലയെ പിന്തുണയ്ക്കുന്നു. മ്യാൻമറിലെ വ്യാപാരികൾ ഇന്ത്യയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും കൂടെ സ്റ്റോക്കുകൾ കൈവശം വയ്ക്കുകയും ചെയ്യുന്നതിനാൽ, മ്യാൻമറിൽ നിന്നുള്ള കുറഞ്ഞ സ്റ്റോക്ക്, കുറഞ്ഞ വിതയ്ക്കൽ, സപ്ലൈസ് കുറയൽ എന്നിവയും വില വർധനവിന് കാരണമായി.

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില; വിലക്കയറ്റം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: കേന്ദ്ര ധനകാര്യമന്ത്രി 

Pic Courtesy: Pexels.com

English Summary: Pulse rate is increasing india, lets find out more

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds