<
  1. News

പുനർജ്ജനി: അതിജീവനത്തിനുള്ള കൃഷിവകുപ്പിൻ്റെ കൈത്താങ്ങ്

പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ കാർഷിക മേഖലയെ പൂർവ്വ സ്ഥിയിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി കാർഷിക വകുപ്പിൻ്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി ‘പുനർജ്ജനി’ എന്ന പദ്ധതി ചെങ്ങന്നൂരിൽ ആരംഭിച്ചു.തികച്ചും ശാസ്ത്രീയമായ സമീപനത്തിലൂടെ കാർഷിക മേഖലയുടെ പുന സൃഷ്ടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കാർഷിക പുനരുദ്ധാരണവും സന്നദ്ധ സേവനവും നടത്തുന്നത്.

KJ Staff
Punarjani by Agriculture department

പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ കാർഷിക മേഖലയെ പൂർവ്വ സ്ഥിയിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി കാർഷിക വകുപ്പിൻ്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി ‘പുനർജ്ജനി’ എന്ന പദ്ധതി ചെങ്ങന്നൂരിൽ ആരംഭിച്ചു.തികച്ചും ശാസ്ത്രീയമായ സമീപനത്തിലൂടെ കാർഷിക മേഖലയുടെ പുന സൃഷ്ടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കാർഷിക പുനരുദ്ധാരണവും സന്നദ്ധ സേവനവും നടത്തുന്നത്. കാർഷിക സർവ്വകലാശാല വിദഗ്ദ്ധർ, കൃഷി ഉദ്യോഗസ്ഥർ, കസ്റ്റം ഹയറിംഗ് സെന്റർ, ഗ്രീൻ ആർമി,മണ്ണു പരിശോധനാ കേന്ദ്രം, തൊഴിൽ ഉറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

ചെങ്ങന്നൂരിൻ്റെ എല്ലാ പ്രദേശങ്ങളിലും സ്വക്വാഡുകൾ എത്തി നിലം ഉൾപ്പെടെ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും.ഇതിനായി നാൽപതോളം സ്‌ക്വാഡുകൾ തയ്യാറായി കഴിഞ്ഞു. ഇരുപത്തിയഞ്ചു പേർ അടങ്ങുന്നതാണ് ഒരു സ്‌ക്വാഡ്. അതത് കൃഷി ഓഫീസർമാർ നേരിട്ടെത്തി കർഷകരുമായി സംസാരിക്കും. കൃഷി ശാസ്ത്രജ്ഞരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തി ചെളി, എക്കൽ, തുടങ്ങി പ്രളയത്തിൽ മാലിന്യവും മറ്റു വസ്തുക്കളും അടിഞ്ഞു കൂടി കിടക്കുന്ന കൃഷി ഭൂമിയെ എങ്ങനെയൊക്കെ പുനർജ്ജീവിപ്പിച്ചെടുക്കാം എന്ന് വിലയിരുത്തും. പ്രളയം മൂലം മണ്ണിൻ്റെ ഘടന മാറിയിട്ടുണ്ടെങ്കിൽ അവിടെ യോജിക്കുന്ന തരത്തിലുള്ള വിളകൾ കൃഷി ചെയ്തെടുക്കും. ഗ്രാമപഞ്ചായത്തുകളുടേയും കൃഷി ഭവനുകളുടേയും സ്‌കീമുകളെ തമ്മിൽ യോജിപ്പിച്ച് ആവശ്യമായ രീതിയിലുള്ള പ്രവർത്തനങ്ങൾക്കും ഇതിലൂടെ തുടക്കം കുറിക്കും. എലി നശീകരണത്തിനായുള്ള തീവ്രയജ്ഞ പരിപാടിയും പുനർജ്ജനിയുടെ ഭാഗമായി ചെങ്ങന്നൂരിൽ നടക്കുന്നു.

English Summary: Punarjani by Agriculture Department

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds