<
  1. News

പുഞ്ച കൃഷി: നെല്ല് സംഭരണം പുനരാരംഭിച്ചു

ആലപ്പുഴ: ജില്ലയില്‍ പുഞ്ച കൃഷി ഇറക്കിയ നെല്ലിന്റെ നിര്‍ത്തി വെച്ചിരുന്ന സംഭരണം പുനരാരംഭിച്ചു.

K B Bainda
ഒരാഴ്ചക്കകം ഇതിന്റെ സംഭരണം പൂര്‍ത്തിയാകും
ഒരാഴ്ചക്കകം ഇതിന്റെ സംഭരണം പൂര്‍ത്തിയാകും

ആലപ്പുഴ: ജില്ലയില്‍ പുഞ്ച കൃഷി ഇറക്കിയ നെല്ലിന്റെ നിര്‍ത്തി വെച്ചിരുന്ന സംഭരണം പുനരാരംഭിച്ചു. 29,653 ഹെക്ടറില്‍ 640 പാടശേഖരങ്ങളിലായാണ് ഇത്തവണ പുഞ്ച കൃഷി ഇറക്കിയത്.

27,790 ഹെക്ടറിലെ നെല്ലാണ് ഇതുവരെ കൊയ്തത്. ബാക്കിയുള്ള 1863 ഹെക്ടറിലെ നെല്ലിന്റെ കൊയ്ത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും.

1,23,631 മെട്രിക് ടണ്‍ നെല്ല് ഉദ്പാദിപ്പിച്ചു. അതില്‍ 1,13,464 മെട്രിക് ടണ്‍ നെല്ല് സിവില്‍ സപ്ലൈസ് സംഭരിച്ചു. 10,166 മെട്രിക് ടണ്‍ നെല്ലാണ് കൊയ്ത ശേഷം സംഭരിക്കാനായി ബാക്കിയുള്ളത്.

ഒരാഴ്ചക്കകം ഇതിന്റെ സംഭരണം പൂര്‍ത്തിയാകുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലിനി ആന്റണി അറിയിച്ചു.

English Summary: Puncha cultivation: Paddy procurement resumed

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds