ആദ്യകാലത്ത് പര്‍പ്പിള്‍ ചായയുടെ സ്വദേശം കെനിയ എന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ആസാമാണ് സ്വദേശമെന്ന് തെളിയിക്കപ്പെടുന്നത്. ഇന്ന് അരുണാചല്‍ പ്രദേശിലാണ് പര്‍പ്പിള്‍ ചായ ലഭ്യമാകുന്നത്. ഈ അടുത്ത കാലത്താണ് ഇന്ത്യയില്‍ പര്‍പ്പിള്‍ തേയില കൃഷി ചെയ്യാന്‍ ആരംഭിച്ചത്. അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയിലാണ് പര്‍പ്പിള്‍ തേയിലയുളളത്.
ഒരു കിലോഗ്രാം പര്‍പ്പിള്‍ ചായ ഉണ്ടാക്കാന്‍ 10,000 ഇലകള്‍ വേണം. പര്‍പ്പിള്‍ നിറത്തിലുളള ചായയായതിനാലാണ് പര്‍പ്പിള്‍ ചായ എന്ന പേര് വന്നതും.നിറത്തില്‍ മാത്രമല്ല ആകര്‍ഷണം, ഇതിൻ്റെ ഗുണവും ഏറെയാണ്. ആന്തോസയാനിന്‍ എന്ന ഫല്‍വനോയിഡിനാല്‍ സമ്ബുഷ്ടമാണ്. ഇതാണ് ചായയ്ക്ക് പര്‍പ്പിള്‍ നിറം നല്കുന്നത്. ക്യാന്‍സര്‍, ഹൃദയാരോഗ്യം എന്നിവയ്‌ക്കെല്ലാം വളരെ ഉത്തമമാണ് പര്‍പ്പിള്‍ ചായ.
സാധാരണ തേയില ഉണ്ടാക്കുന്ന അതേ പ്രക്രിയിലൂടെയാണ് പര്‍പ്പിള്‍ ചായയും ഉല്പാദിപ്പിക്കുന്നത്. എന്നാല്‍ ഇലകളുടെ നിറം നിലനിര്‍ത്തുന്നതിന് വേണ്ടി ഓക്‌സിഡേഷന്‍ ഒഴിവാക്കിയാണ് തേയില തയ്യാറാക്കുന്നത്.
Share your comments