<
  1. News

പുസ മേളയിൽ താരമായി, പുസ ബസുമതി1637

ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾറ്ററൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ICAR), മാർച്ച് 2 മുതൽ 4 വരെ ഇന്ത്യൻ നടക്കുന്ന മേളയിൽ ഇന്ത്യൻ അഗ്രിക്കൾറ്ററൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പുതിയ തരം ബസുമതി അരിയുടെ പ്രദർശനം ശ്രദ്ധേയമായി.

Raveena M Prakash
Pusa Basmati rice 1637 got attention in ICAR's Fest
Pusa Basmati rice 1637 got attention in ICAR's Fest

ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ICAR), മാർച്ച് 2 മുതൽ 4 വരെ നടക്കുന്ന കാർഷിക മേളയിൽ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പുതിയ തരം ബസുമതി അരിയുടെ പ്രദർശനം ശ്രദ്ധേയമായി, ഉയർന്ന വിളവ് നൽകുന്ന ഈ ഇനം ബസുമതിയ്ക്ക്, ബസുമതി അരിയിൽ കാണുന്ന Blast എന്ന് വിളിക്കുന്ന കീടത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് Dr. ദിവ്യാനന്ദൻ, ICAR അറിയിച്ചു.

ഈ ഇനം പുസ ബസുമതി അരി, രാജ്യത്തു വളരാൻ ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നത്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അതിനുപുറമെ, ഈ ഇനം ബസുമതി അരി ഹെക്ടറിനു 40 മുതൽ 50 ക്വിന്റൽ വരെ വിളവ് നൽകുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. കൂടാതെ വിളകൾ പാകമാകാൻ ഏകദേശം 130 മുതൽ 135 ദിവസം വരെ എടുക്കുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

പുസ ബസുമതി 1637 എന്ന ഈ പുതിയ ഇനം ബസുമതി അരി, കീടങ്ങളോടും രോഗങ്ങളോടും പ്രതികരിക്കുന്നത് എങ്ങനെയാണെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി, പിരമിഡിംഗ് ജീനുകൾ വഴി Pi9 ബ്ലാസ്റ്റ് എന്നറിയപ്പെടുന്ന കീടത്തെ പൊരുതാനുള്ള പ്രതിരോധം സംയോജിപ്പിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൂസ ബസ്മതി 1-ന്റെ എല്ലാ കാർഷിക സവിശേഷതകളും നിലനിർത്തിക്കൊണ്ടാണ് ഈ ഇനം ബസുമതി വികസിപ്പിച്ചിട്ടുള്ളത്, ഇതിന്റെ പാചക നിലവാരം മികച്ചതാണെന്നും, കൂടാതെ ഇതിനു 10% ൽ താഴെ ചോക്കി ധാന്യങ്ങളുമുണ്ട് എന്ന് ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞർ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: അഗ്രിക്കൾച്ചറൽ മ്യുസിയങ്ങളുടെ ഇന്റർനാഷണൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി PAU

English Summary: Pusa Basmati rice 1637 got attention in ICAR's Fest

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds