മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ താഴെയുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. 553 എക്സാമിനർ ഓഫ് പേറ്റന്റ്സ് ആൻഡ് ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) തസ്‌തികയിലാണ് ഒഴിവുകൾ. ആകെ 553 ഒഴിവുകളുണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.qcin.org സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/07/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 4 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്സ്, എൻജിനീയറിങ് (ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കംപ്യൂട്ടർ സയൻസ് / സിവിൽ / മെക്കാനിക്കൽ / മെറ്റലർജിക്കൽ / ടെക്സ്റ്റൈൽ)
ബന്ധപ്പെട്ട വാർത്തകൾ: മാസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിലെ 466 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം / പിജി
പ്രായപരിധി
വയസ്സ് 21 നും 35 നും ഇടയിലായിരിക്കണം.
ശമ്പളം
56,100–1,77,500 രൂപ.
Share your comments