ഓണക്കിറ്റിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് സപ്ലൈകോ. എല്ലാ ഉൽപന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. വിതരണ കേന്ദ്രത്തിൽ കൂടുതൽ പരിശോധനയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തി.
കൂടാതെ കഴിഞ്ഞ ഓണത്തിന് ഗുണനിലവാരം കുറഞ്ഞ പപ്പടം വിതരണം ചെയ്ത കമ്പനികൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു. ഇത്തവണ പായത്തിനായി ഉണക്കലരി ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഏകദേശം 42 ലക്ഷം കിറ്റുകളിലും ഉണക്കലരി ഉൾപ്പെടുത്തിയിട്ടുണ്ട്. അവശേഷിക്കുന്നവയിൽ സേമിയയുമാണ് ഉള്ളത്. പാക്കറ്റിൽ ലഭിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാനായി ട്രേഡ് മാർക് നിർബന്ധമാക്കിയിട്ടുണ്ട്.
ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2,3 തീയതികളിലും പി.എച്ച്.എച്ച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും, എന്‍പിഎസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും, എന്‍പിഎന്‍എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും.
Share your comments