ഫോട്ടോഗ്രാഫിയെ ജീവനോപാധി എന്നതിലുപരി മഹത്തായ ഒരു കർമ്മം എന്നനിലയിൽ നെഞ്ചിലേറ്റിക്കൊണ്ട് നീണ്ട എൺപത്തിനാല് വർഷത്തെ സേവന പാരമ്പര്യമുള്ള അഴിയൂർ സ്വദേശി ആർ കെ കൃഷ്‌ണരാജ് തൻറെ എൺപത്തി നാലാമത്തെ വയസ്സിൻറെ നിറവിൽ ഇന്നലെ പുലർച്ചെ ഹൃദയസ്തഭനം മൂലം നിര്യാതനായി .
സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അഴിയൂരിലെ സ്വവസതിയിൽ .
വടകര ഗവ.ആശുപത്രിയിൽ നിന്നും വിരമിച്ച കെ ടി കമലം ആണ് പത്നി .
മനോജ് കുമാർ ( ആർ കെ സ്റ്റുഡിയോ ,തലശ്ശേരി) ,രാകേഷ് ,(ആർ കെ സ്റ്റുഡിയോ ,കോഴിക്കോട് ),മകൾ രാഖിസുരേന്ദ്രൻ , യു പി. സുരേന്ദ്രൻ . ദിവ്യ മനോജ് ,സോനാ രാകേഷ് എന്നിവർ മരുമക്കൾ .
സ്റ്റില്‍ഫോട്ടോഗ്രാഫര്‍മാര്‍ കയ്യടക്കി വെച്ചിരുന്ന വിവാഹ വേദികളില്‍ അര നൂറ്റാണ്ടിനും മുൻപ് മലബാര്‍ മേഖലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആദ്യമായി വീഡിയോ ചിത്രീകരണത്തിന് തുടക്കം കുറിച്ചത് അഴിയൂർ സ്വദേശി ആർ.കെ കൃഷ്‌ണരാജ് .
എൺപത്തി നാലാമത്തെ വയസ്സിലും ക്യാമറ നെഞ്ചോട് ചേർത്തുപിടിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ 'പ്രായം തളർത്താത്ത നിറയൗവ്വനം 'എന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന ആർ കെ കൃഷ്ണരാജിൻറെ നിറപുഞ്ചിരി ഇനി ഓർമ്മ മാത്രം .അദ്ദേഹത്തിൻറെ ഫോട്ടോ ഗ്രാഫി ജീവിതത്തിലേക്ക് ഒരെത്തിനോട്ടം !
വിസ്‌മൃതിയിലേക്ക് ആഴ്ന്നിറങ്ങിപ്പോയേക്കാവുന്ന മഹാ സംഭവങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പുതിയ തലമുറക്കായി തിരുശേഷിപ്പുകള്‍പോലെ കരുതുകയും കൈമാറുകയും ചെയ്ത കലാ സാങ്കേതിക മികവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഫോട്ടോഗ്രാഫി .
പ്രകാശസംവേദനശേഷിയുള്ള പ്രതലത്തില്‍ അഥവാ പ്രത്യേക പേപ്പറില്‍ ജോസഫ് ഫോര്‍ നൈഫി എന്ന ഫ്രഞ്ചുകാരന്‍ ഒബ്‌സ്ക്യുറ ക്യാമറ വഴി ആദ്യമായി ചിത്രം പകര്‍ത്തിയത് 1816 ല്‍ .
ദൃശ്യകലാമാധ്യമങ്ങളില്‍ ഫോട്ടോഗ്രാഫിക്ക് അന്ന് ഇന്നും ഏറെ പ്രധാന്യമാണുള്ളത് .
മുക്കാലിയിലുറപ്പിച്ച ഫോട്ടോ എടുക്കുന്ന പെട്ടിയുമായായി വരുന്ന ഫോട്ടോഗ്രാഫര്‍ പെട്ടിക്കടുത്ത് ഒട്ടിനിന്ന് തലവഴി പുതപ്പുപോലുള്ള കറുത്ത തുണിയിട്ട് മൂടി റെഡി വണ്‍ ടൂ ത്രീ എന്ന നിര്‍ദ്ദേശവുമായി ലെന്‍സിന്റെ മൂടി തുറന്നടച്ചുകൊണ്ട് ഫോട്ടോ എടുത്ത ഒരു കാലമുണ്ടായിരുന്നു . ജനനം മരണം വിവാഹം ഉദ്‌ഘാടനം അനുസ്മരണം ഗൃഹപ്രവേശം എന്നുവേണ്ട സര്‍വ്വവിധപരിപാടികള്‍ക്കും ഫോട്ടോഗ്രാഫര്‍ അനിവാര്യമായിരുന്നു .
സ്‌റ്റുഡിയോക്കാരെ അഥവാ ഫോട്ടോഗ്രാഫര്‍ മാരെ പുറന്തള്ളിക്കൊണ്ട് കൊച്ചുകുട്ടികള്‍ക്കുവരെ അയത്നലളിതമായി ഫോട്ടോ എടുക്കാന്‍ മൊബൈല്‍ സ്‌ക്രീനില്‍ വിരലമര്‍ത്തിയാല്‍ മതിയെന്ന നിലയിലെത്തിനില്‍ക്കുന്നു നമ്മുടെ ആധുനിക സമൂഹം .
സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഫോട്ടോഗ്രാഫി എന്ന കലയെ ആരാധനയോടെയാണ് കൃഷ്ണരാജ് നോക്കിക്കണ്ടത് . കൊച്ചു പയ്യനായിരിക്കുമ്പോൾ തന്നെ അഗ്‌ഫാ ക്യാമറയില്‍ ബ്ളാക് ആന്‍ഡ് വൈറ്റ് ഫോട്ടോ എടുത്തുകൊണ്ട് ഫോട്ടോഗ്രാഫിയില്‍ ഹരിശ്രീകുറിച്ച കൃഷ്‌ണരാജിന് ഗുരു എന്നുപറയാന്‍ വിശേഷിച്ചാരുമുണ്ടായിരുന്നില്ല .
വടകരയില്‍ സ്വന്തമായി ആര്‍ കെ സ്റ്റുഡിയോ എന്ന സ്ഥാപനം തുടങ്ങി ഒപ്പം വീഡിയോഗ്രാഫിക്കായികുറെയേറെയേറെ യൂണിറ്റുകളും .
മക്കള്‍ അഭ്യസ്ഥവിദ്യരാണെങ്കിലും അച്ഛന്റെ പാത പിന്തുടരുന്നു . മൂത്ത മകന്‍ ആര്‍ കെ മനോജിന്‍റെ നിയന്ത്രണത്തില്‍ തലശ്ശേരിയില്‍ ആര്‍ .കെ .സ്റ്റുഡിയോ .എം ബി എ ക്കാരന്‍കൂടിയായ രണ്ടാമത്തെ മകന്‍ രാകേഷിനിന്റെ ചുമതയില്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ ആര്‍ കെ സ്റ്റുഡിയോ .
മകളുടെ ഭര്‍ത്താവിനായി കൊയിലാണ്ടി യില്‍ മറ്റൊരു സ്റ്റുഡിയൊ ഭാര്യയുടെ സഹോദരന്മാര്‍ വടകര യിലും അഴിയൂരിലും സ്റ്റുഡിയോകള്‍ നടത്തുന്നു . കൃഷ്ണരാജിന്റെ ജ്യഷ്ഠന്റെ മകനും സഹോദരരിമാരുടെ മക്കളില്‍ പലര്‍ക്കും നാട്ടിലും ഗള്‍ഫുനാടു കളിലും ഫോട്ടൊസ്റ്റുഡിയോകള്‍ , തന്റെ ശിക്ഷണത്തില്‍ ഫോട്ടോഗ്രാഫി പഠിച്ച നൂറോളം വ്യക്തികളിൽ ഒട്ടുമുക്കാല്‍പേരും സ്വന്തം സ്റ്റുഡിയോ ഉടമകളാണിന്ന് .
മറ്റുചിലര്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍മാരായും കുടുംബം പുലര്‍ത്തുന്നതില്‍ മനസ്സുനിറഞ്ഞു സന്തോഷിക്കുന്ന കൃഷ്ണരാജ് തന്റെ എൺപത്തിനാലാമത്തെ വയസ്സിലും മുടങ്ങാതെ എന്നും വടകരയിലെ തന്റെ സിറ്റുഡിയോവിലെത്തുമായിരുന്നു ,
മുതലാളിയായല്ല ഫോട്ടോഗ്രാഫി യെ ജീവാത്മാവായികരുതുന്ന ഫോട്ടോഗ്രാഫറായി മുടങ്ങാതെ ജോലി ചെയ്യാന്‍ .
സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വക ആദരവും അദ്ദേഹം ഏറ്റുവാങ്ങുകയുണ്ടായി .
Share your comments