
1. കൃഷി ജാഗരൺ റാഡിഷ് ഇവൻ്റ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഡൽഹിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ റാഡിഷ് വിളയെക്കുറിച്ചുള്ള കൃഷി രീതികളും ഗുണങ്ങളും മറ്റ് ഉപയോഗങ്ങളും ചർച്ച ചെയ്യും. വിപണികളിൽ ലഭ്യമായിട്ടും ചില വിളകളുടെ മൂല്യവും ഗുണങ്ങളും അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിൻ്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എംസി ഡൊമിനിക് ആണ് ഇത്തരത്തിലുള്ള നൂതന ആശയം വിഭാവനം ചെയ്തത്. അത്രയധികം പ്രശസ്തി കിട്ടാതെ പോകുന്ന സാധാരണ വിളകളുടെ നേട്ടങ്ങളും ഗുണങ്ങളും, കൃഷി രീതികളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.
2. നെടുമ്പാശ്ശേരി പൊയ്ക്കട്ടുശ്ശേരിയിലെ യുവ കർഷകൻ എബി കുര്യൻ്റെ പൊട്ടുവെള്ളരി വിളവെടുപ്പ് നടത്തി. മുണ്ടകൻ നെൽ കൃഷി വിളവെടുത്ത് കഴിഞ്ഞാൽ പിന്നെ പൊട്ടുവെള്ളരി കൃഷിയാണ് ചെയ്യുക. 5 ഏക്കറിൽ പയർ, കണി വെള്ളരി, പൊട്ടുവെള്ളരി, തണ്ണിമത്തൻ എന്നിവ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കപ്പ, വാഴ എന്നിവയും കൃഷി ഈ യുവ കർഷകൻ കൃഷി ചെയ്യുന്നുണ്ട്.
3. രാജ്യാന്തര വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ കൊക്കോ വിപണി. ഉണക്ക കൊക്കോയുടെ വില 250ൽ നിന്ന് 800 രൂപക്ക് മുകളിലേക്കുയർന്നു. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണു വർധനവുണ്ടായിരിക്കുന്നത്. ഉയർന്ന വില ഒരു വർഷത്തേക്ക് എങ്കിലും തുടരുമെന്നാണ് വിപണി നൽകുന്ന സൂചന. കേരളത്തിൽ കൊക്കോ കൃഷിയുടെ 40 ശതമാനവും ഇടുക്കി ജില്ലയിൽ നിന്നാണ്. ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കൊക്കോ കൃഷി ചെയ്യുന്നത്.
4. സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. 7 ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. എന്നാൽ 5, 6 തീയതികളിൽ പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ദേശീയ സമുദ്രസ്ഥിതിഫഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പും നൽകി. കടലാക്രമണ ഭീക്ഷണിയുള്ളതിനാൽൽ മത്സ്യത്തൊഴിലാളികളും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്.
Share your comments