കൃഷി ജാഗരൺ റാഡിഷ് ഇവൻ്റ് സംഘടിപ്പിച്ചു. Rootin for Radish എന്ന് പേരിട്ട പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത് സൊമാനി സീഡ്സ് ( Somani Kanak Seedz) ആണ് . ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഡൽഹി ആസ്ഥാനത്തുള്ള കൃഷി ജാഗരൺ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്ത പരിപാടിൽ കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിൻ്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എംസി ഡൊമിനിക്, ഡയറക്ടർ ഷൈനി ഡൊമിനിക് എന്നിവരും സാന്നിധ്യമറിയിച്ചു.
വേദിയെ സ്വാഗതം ചെയ്ത് സംസാരിച്ചത് കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിൻ്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എംസി ഡൊമിനിക് ആണ്, വേണ്ട വിധത്തിലുള്ള പ്രാധാന്യം റാഡിഷിന് കിട്ടുന്നില്ല എന്നും കൃഷിയെക്കുറിച്ചും എം സി ഡൊമിനിക് സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കി.
ആദ്യത്തെ സെക്ഷൻ ആരംഭിച്ചത് 3 മണിക്കാണ്, ആദ്യ സെക്ഷനിൽ സൊമാനി കനക് സീഡ്സിൻ്റെ മാനേജിങ് ഡയറക്ടർ കമൽ സൊമാനി സംസാരിച്ചു, പല കർഷകരും, കമ്പനികളും റാഡിഷിനെ ശ്രദ്ധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് വളരെ പ്രയോജനപ്രദമായ റാഡിഷ് X-35 എന്ന ഹൈബ്രിഡ് ഇനം ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് CHAI കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ എച്ച്പി സിംങ് പരിപാടിയിൽ സംസാരിച്ചു.റാഡിഷിൻ്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അദ്ദേഹം ഈ പരിപാടിയിൽ പറഞ്ഞു.
ഹോർട്ടിക്കൾച്ചർ കമ്മീഷണർ ഡോ. പ്രഭാത് കുമാർ, ഹോർട്ടിക്കൾച്ചർ എ.ഡി.ജി ഡോ. സുധാകർ പാണ്ടെ, ഉത്തർപ്രദേശ് ആഗ്രയിലെ കർഷകൻ തരാചന്ദ് കുഷ്വാഹ, എന്നിവരും വേദിയിൽ പ്രസംഗിച്ചു.
രണ്ടാമത്തെ സെക്ഷനിൽ പൂസയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ഡയറക്ടർ ഡോ. കമൽ പന്ത്, അമിറ്റി
യൂണിവേഴ്സിറ്റി ഫുഡ് ആൻഡ് അഗ്രികൾച്ചർ ഫൗണ്ടേഷൻ ഡിജി ഡോ. നൂതൻ കൗഷിക്, ഐ.എ.ആർ.ഐ വെജ് സയൻസ് എച്ച്.ഒ.ഡി ഡോ. ബിഎസ് തോമർ, ഉത്തർ പ്രദേശ് ഹാപൂരിൽ നിന്നുള്ള കർഷകൻ സന്ദീപ് സൈനി, ഇന്ത്യ ഗവൺമെൻ്റ് മുൻ അഗ്രികൾച്ചർ അഡ്വൈസർ ഡോ. വിവി സദാമതെ എന്നിവരും സംസാരിച്ചു.
അവസാനത്തെ സെക്ഷനിൽ ഐടിസി ലിമിറ്റഡിൻ്റെ ന്യൂട്രീഷൻ സയൻസ് വിഭാഗം ഇന്ത്യാ മേധാവി ഡോ.ഭാവ്‌ന ശർമ്മ, ഉത്തർപ്രദേശ് ഹാപൂരിൽ നിന്നുള്ള കർഷകൻ നിർദേശ് കുമാർ വർമാൻ, SAAOL ഹെൽത്ത് സി.ഇ.ഒ യും എം.ഡിയും ആയ ബിമാൽ ചാജെർ, പ്രഫസറും പ്രിൻസിപ്പിൾ സയൻ്റിസ്റ്റും ആയ ഡോ. എംപി സിംങ്, ഇന്ത്യ ഗവൺമെൻ്റ് പരിസ്ഥിതി വകുപ്പ് മുൻ സിഇഒ ഡോ. എസ്.ഡി സിംങ് എന്നിവരും സംസാരിച്ചു. കൃഷി ജാഗരൺ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. പികെ പന്ത് ചടങ്ങിന് നന്ദി അറിയിച്ചു.
വിപണികളിൽ ലഭ്യമായിട്ടും ചില വിളകളുടെ മൂല്യവും ഗുണങ്ങളും അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയിട്ടാണ് എംസി ഡൊമിനിക് ഇത്തരത്തിലുള്ള നൂതന ആശയം വിഭാവനം ചെയ്തത്. അത്രയധികം പ്രശസ്തി കിട്ടാതെ പോകുന്ന സാധാരണ വിളകളുടെ നേട്ടങ്ങളും ഗുണങ്ങളും, കൃഷി രീതികളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.
Share your comments