മാനന്തവാടി:വയനാട്ടിലെ ഗോത്രവിഭാഗത്തിലെ കര്‍ഷകന്‍ ചെറുവയല്‍രാമനെ കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഒരു ആദിവാസിഗോത്ര കര്‍ഷകനെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉയര്‍ന്ന സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആദ്യമാണ്. നാല്‍പത് നെല്ലിനങ്ങളുടെ സംരക്ഷകനായ രാമന്‍ കുറിച്യഗോത്രവര്‍ഗക്കാരനാണ്.
അപൂര്‍വ നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ഏറെക്കാലമായി പോരാടുന്ന കര്‍ഷകനാണ് രാമന്‍. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ അടക്കം ഗവേഷകര്‍ രാമന്റെ വീട്ടില്‍ ഗോത്രപരമായ കൃഷി സംസ്‌കൃതിമനസിലാക്കാന്‍ എത്തുന്നുണ്ട്. അഞ്ചാം ക്‌ളാസുവരെ പഠിച്ച രാമന്‍ തന്റെ പ്രയത്‌നം സഫലമായതില്‍ സംതൃപ്തനാണ്. ഈ മാസം 28ന് മണ്ണുത്തിയില്‍ നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ രാമന്‍ പങ്കെടുക്കും. (Trivandrum news)
Share your comments