കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായി കൃഷിവകുപ്പ് ജീവനക്കാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഓരോ പഞ്ചായത്തിലെയും കൃഷിയോഗ്യമായ അമ്പത് സെന്റ് സ്ഥലം കണ്ടെത്തി ഒരു ക്ലസ്റ്ററാക്കി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജൈവകൃഷി ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കും. ഈ പദ്ധതിയെ ജനകീയമാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ സന്നിഹിതയായിരുന്നു.
പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയില്‍ ജൈവകൃഷിക്ക് പ്രമുഖ സ്ഥാനം നല്‍കും-മന്ത്രി വി.എസ്.സുനില്‍കുമാര്‍
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments