<
  1. News

ഇന്നും നാളെയും റേഷൻ കടകളുടെ പ്രവർത്തനം നിർത്തിവെക്കും..കൂടുതൽ കൃഷി വാർത്തകൾ...

സംസ്ഥാനത്തു റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ഇന്നും നാളെയും റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

Raveena M Prakash
Ration shops are closed today and tomorrow in Kerala
Ration shops are closed today and tomorrow in Kerala

1. സംസ്ഥാനത്തു റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ഇന്നും നാളെയും റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസത്തെ സമയം ആവശ്യമാണെന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (N. I. D) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാങ്കേതിക തകരാറുകൾ കാരണം സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും യോഗം ചേർന്നു. സംസ്ഥാനത്തെ റേഷൻ വിതരണം ഇടയ്ക്കിടെ മുടങ്ങുന്നതിലെ ആശങ്ക മന്ത്രി എൻ. ഐ. സിയെ അറിയിച്ചു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെയുണ്ടാകുമെന്നും, മെയ് ആറ് മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

2. കേരള കൃഷി വകുപ്പ് മന്ത്രി നയിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യഞ്ജമായ കൃഷിദർശൻറെ ഭാഗമായി ഉന്നത കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃഷി- അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശനം നടത്തി. ഹരിപ്പാട് നഗരസഭ സമീപത്തു നിന്നും രാവിലെ കൃഷിയിട സന്ദർശനം ആരംഭിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഫ്‌ലാഗ് ഓഫ് ചെയ്തു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ , കൃഷി അഡിഷണൽ ഡയറക്ടർമാർ, മറ്റു കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

3. വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക്, ജനപ്രതിനിധികളുമായുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് വയനാട് ആരംഭിച്ച വനസൗഹൃദസദസ്സ് പരിപാടി, നാളെ തിരുവനന്തപുരത്ത് സമാപിക്കും. ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ രാവിലെ 11.30ന് നടക്കുന്ന വനസൗഹൃദ സദസ്സ് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അരുവിക്കര, പാറശ്ശാല, വാമനപുരം നിയോജക മണ്ഡലങ്ങളിലെ 11 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരത്ത് വനസൗഹൃദസദസ്സ് പരിപാടി സംഘടിപ്പിക്കുന്നത്.

4. കേരള സംസ്ഥാന കൃഷി മന്ത്രി നാളെ തിരഞ്ഞെടുക്കപ്പെട്ട കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കും. ബുധനാഴ്ച്ച പ്രദർശന നഗരി വേദിയിൽ ഭൗമ സൂചിക പദവി നേടിയ ഓണാട്ടുകര എള്ളിന്റെ മൂല്യ വർധന സാദ്ധ്യതകൾ എന്ന വിഷയത്തിൽ കായംകുളം സി പി സി ആർ ഐ അസോസിയേറ്റ് പ്രൊഫസർ ഡോ. പൂർണ്ണിമ യാദവ് സെമിനാർ അവതരിപ്പിച്ചു, ഉച്ചയ്ക്ക് ഓണാട്ടുകരയിലെ മുഖ്യ കാർഷിക വിളകളുടെ മൂല്യ വർധിത വിപണന സാദ്ധ്യതകൾ എന്ന വിഷയത്തിൽ കെ വി കെ കായംകുളം ചീഫ് ടെക്‌നിക്കൽ ഓഫീസർ ജിസി ജോർജ്, കാർഷിക സെമിനാർ അവതരിപ്പിച്ചു.

5. സംസ്ഥാനത്തു കർഷകർ കൊ​യ്തെ​ടു​ത്ത നെ​ല്ല് കൃത്യ സമയത്തു സം​ഭ​രി​ക്കു​ന്ന​തി​നു സപ്ലൈകോ വീഴ്ച വരുത്തിയത് ഒന്നാം വിളയിറക്കുന്ന കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കർഷകരിൽ നിന്ന് സം​ഭ​രി​ച്ച നെല്ലിന് പ​ണം ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സമാണ്, ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത് ക​ർ​ഷ​കർ വെളിപ്പെടുത്തി. സംസ്ഥാനത്തു വി​ഷുവിനു ശേഷം, അടുത്ത വി​ള​യ്ക്കു​ള്ള ഒരുക്കം നടത്തുന്ന കർഷകർ, ഒ​ന്നാം വി​ള​യി​ൽ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ഇപ്പോഴും ലഭിക്കാത്ത സാഹചര്യത്തിൽ വിളയിറക്കാൻ മുന്നോട്ട് വരുന്നില്ല.

6. സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് 38.3 ഡിഗ്രി സെൽഷ്യസ് പാലക്കാട്ട് രേഖപ്പെടുത്തി. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, 29നു പാലക്കാട്, 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ചൂടിന് ശമനമില്ല, സംസ്ഥാനത്ത് ചൂട് 38.3 ഡിഗ്രി സെൽഷ്യസ്!!

English Summary: Ration shops are closed today and tomorrow in Kerala

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds