<
  1. News

ആര്‍ബിഐയുടെ സേവിങ്സ് ബോണ്ട് നിക്ഷേപ പദ്ധതികൾ: നിക്ഷേപത്തിന് എട്ട് ശതമാനത്തിലധികം പലിശ നേടാം

ഇന്ന് ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വളരെ കുറിച്ചിരിക്കുകയാണ്. കൂടാതെ, പലിശ നിരക്ക് അടിയ്ക്കടിക്ക് കുറയ്ക്കുന്നുമുണ്ട്. അതിനാൽ നിക്ഷേപത്തിൽ നിന്ന് ആദായം ലഭിക്കാൻ വിവിധ മാര്‍ഗങ്ങൾ തേടേണ്ടത് അത്യാവശ്യമായിരിക്കുന്നു. പ്രത്യേകിച്ച് വരുമാനത്തിനായി നിക്ഷേപ പലിശയെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക്.

Meera Sandeep
RBI Savings Bond Investment Schemes: Deposits can earn up to 8% interest
RBI Savings Bond Investment Schemes: Deposits can earn up to 8% interest

ഇന്ന് ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വളരെ കുറിച്ചിരിക്കുകയാണ്. അതിനാൽ നിക്ഷേപത്തിൽ നിന്ന് ആദായം ലഭിക്കാൻ വിവിധ മാര്‍ഗങ്ങൾ തേടേണ്ടത് അത്യാവശ്യമായിരിക്കുന്നു.  പ്രത്യേകിച്ച് വരുമാനത്തിനായി നിക്ഷേപ പലിശയെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക്. പോസ്റ്റോഫീസ് പദ്ധതിയും ബാങ്ക് സ്ഥിരനിക്ഷേപവുമല്ലാതെ  ഉയര്‍ന്ന നിക്ഷേപ പലിശ നേടാൻ വെറെയുമുണ്ട് വഴികൾ. ആര്‍ബിഐ സേവിങ്സ് ബോണ്ടുകളിൽ നിന്ന് എട്ട് ശതമാനം വരെ പലിശ നേടാം.

ആര്‍ബിഐ സേവിങ്സ് ബോണ്ടിനെ കുറിച്ചറിയാം

നിലവിൽ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ ഉപാധിയാണ് ആര്‍ബിഐ സേവിങ്സ് ബോണ്ടുകൾ. സര്‍ക്കാരിന് വേണ്ടിആർബിഐ ആണ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്, ഇന്ത്യൻ പൗരന്മാർക്ക് ഈ ബോണ്ടുകളിൽ നിക്ഷേപം നടത്താം. എസ്ബിഐ വഴിയും അംഗീകൃക ദേശസാൽകൃത ബാങ്കുകൾ വഴിയും ഒക്കെ ഈ ബോണ്ടുകൾ വാങ്ങാൻ ആകും. 

SBI സ്ഥിര നിക്ഷേപമാണോ Post Office എഫ്ഡിയാണോ കൂടുതൽ ലാഭം? പുതിയ പലിശ നിരക്കുകൾ ഇങ്ങനെ

വ്യക്തികൾക്കും, ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ഒക്കെ ഈ ബോണ്ടുകളിൽ നിക്ഷേപിക്കാം. പ്രവാസികൾക്ക് നിക്ഷേപം സാധ്യമല്ല. ആറ് വർഷത്തെ നിക്ഷേപ കാലാവധി ഉണ്ടായിരിക്കും. എട്ട് ശതമാനം വരെ വാർഷിക പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ആറ് മാസം കൂടുമ്പോൾ പലിശ ലഭിക്കും. ആർബിഐ സേവിംഗ് ബോണ്ടുകളിൽ നിക്ഷേപിക്കാവുന്ന പണത്തിന് പരിധിയില്ല.

നിബന്ധനകൾ

2003 മുതലാണ് എട്ട് ശതമാനം പലിശയിൽ സേവിങ്സ് ബോണ്ടുകൾ ആര്‍ബിഐ അവതരിപ്പിച്ചത്. ബോണ്ടുകളിൽ നിക്ഷേപം നടത്തേണ്ട ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പിന്നീട് ഇതിൻെറ ഗുണിതങ്ങളായി തുക നിക്ഷേപിക്കാം. ഡീമാറ്റ്, അല്ലെങ്കിൽ ഇലക്ട്രോണിക് രൂപത്തിൽ ആയിരിക്കും ഈ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. ബോണ്ട് ലഡ്ജറുകളിലാണ് ഇവ സൂക്ഷിക്കുക. നിക്ഷേപകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആറു മാസം കൂടുമ്പോൾ സേവിങ്സ് ബോണ്ടുകളിൽ നിന്നുള്ള പലിശ പുതുക്കി നിശ്ചയിക്കാറുണ്ട്. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളേക്കാൾ ഉയര്‍ന്ന പലിശ നിരക്കാണ് ഈ സേവിങ്സ് ബോണ്ടുകളുടെ പ്രധാന ആകര്‍ഷണം. ബാങ്കുകളിലൂടെ തന്നെ നിക്ഷേപം നടത്താം.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം

മറ്റ് പ്രത്യേകതകൾ അറിയാം

നിക്ഷേപം കാലാവധി എത്തും മുമ്പ് തന്നെ പിൻവലിക്കാനുമാകും. സര്‍ക്കാര്‍ ബോണ്ടുകൾ ആയതിനാൽ മറ്റ് ബോണ്ടുകളുടെയത്ര നഷ്ട സാധ്യതയുമില്ല. ബോണ്ടുകൾ ട്രാൻസ്ഫര്‍ ചെയ്യാൻ ആകില്ല. അതുപോലെ ബോണ്ടുകളിൽ നിന്നുള്ള പലിശ വരുമാനം നികുതി വിധേയമാണ്. ഈ ബോണ്ടുകൾ ട്രേഡ് ചെയ്യാനോ, ലോണിനുള്ള ഈടായോ ഉപയോഗിക്കാൻ ആകില്ല. അതേസമയം മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് സമാനമായി കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന സ്വകാര്യ ഡൈനാമിക് ബോണ്ട് ഫണ്ടുകളുമുണ്ട്. സേവിങ്സ് ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച് ഈ ഫണ്ടുകൾ ദീർഘകാല നിക്ഷേപത്തിന് മികച്ച റിട്ടേൺ നൽകാറുണ്ട്.

ഗവൺമെൻറ് സെക്യൂരിറ്റികളിലും കോർപ്പറേറ്റ് ബോണ്ടുകളിലും ഇത്തരം ബോണ്ടുകൾക്ക് കീഴിൽ നിക്ഷേപം നടത്താം. എന്നാൽ നഷ്ട സാധ്യതയുണ്ടായിരിക്കും. താരതമ്യേന സുരക്ഷിതം ആര്‍ബിഐ സേവിങ്സ് ബോണ്ട് തന്നെയാണ്.

ബാങ്കുകളുടെ സ്ഥിര നിക്ഷേപ പദ്ധതികൾ മാത്രമല്ല, പലിശ നിരക്ക് ഉയര്‍ന്ന പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികൾ, കോര്‍പ്പറേറ്റ് എഫ്‍ഡികൾ, ആര്‍ബിഐയുടെ സേവിങ്സ് ബോണ്ട് നിക്ഷേപ പദ്ധതികൾ എന്നിങ്ങനെ വിവിധ നിക്ഷേപ മാര്‍ഗങ്ങൾ താരതമ്യം ചെയ്ത് ബുദ്ധിപൂര്‍വം പണം നിക്ഷേപിക്കാം.

 

English Summary: RBI Savings Bond Investment Schemes: Deposits can earn up to 8% interest

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds