
പ്രളയാനന്തര കേരളത്തിൻ്റെ പുനര്‍നിര്‍മ്മാണത്തിന് ജൈവകര്‍ഷക കൂട്ടായ്മ. ഇടുക്കി, കോട്ടയം ജില്ലകളിലെ 5000 ത്തിലധികം വരുന്ന ജൈവ കര്‍ഷകരുടെ കൂട്ടായ്മയായ മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (മാസ്) സംഘടിപ്പിക്കുന്ന 'കേരള പുനര്‍നിര്‍മ്മാണം 2021-ൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഇടുക്കിയിലെ ഇടിഞ്ഞമലയില്‍ നടന്നു. ജൈവകൃഷിയിലൂടെ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങളും ജീവനോപാധികളും പുനര്‍നിര്‍മിക്കുന്നതിനു വേണ്ട പിന്തുണയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം സുഗന്ധവിളകളുടെ ജൈവരീതിയില്‍ തയ്യാറാക്കിയ രണ്ടു ലക്ഷം തൈകള്‍ നട്ടുകൊണ്ടാണ് ഉദ്ഘാടനം നടന്നത് .ശ്രീ പോൾ ബരണോസ്‌കി,ക്ലെമെറ്റ് എഡ്ജ് യു കെ കാലാവസ്ഥപഠനശാല അവതരണം നടത്തി. മാസ് പ്രസിഡന്റ് ബിജുമോന്‍ കുര്യന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൊച്ചു ത്രേസ്യ പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു.

മാസിന്റെ ഇടിഞ്ഞമലയിലുള്ള മാതൃകാത്തോട്ടത്തിലും ജില്ലയിലെ രണ്ട് മുനിസിപ്പാ ലിറ്റികളിലും 52 പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ലക്ഷത്തോളം ചെറുകിടഇടത്തരം കര്‍ഷകരുടെ കൃഷിയിടങ്ങളിലുമായാണ് തൈകളുടെ നടീല്‍ ക്രമീകരിച്ചിരിക്കുന്നത്. പിന്നീട് കേരളത്തിലുടനീളമുള്ള കര്‍ഷകരിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കും. ജൈവ വൈവിധ്യ മേഖലയായ പശ്ചിമഘട്ടത്തിന് ഈ പദ്ധതി പ്രയോജനം നല്‍കും, കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

ഔഷധസസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കാപ്പി, കൊക്കോ തുടങ്ങിയവയുടെ തൈകളാണ് ആദ്യഘട്ടത്തില്‍ നല്‍കുക. തൈകള്‍ സൗജന്യമായി നല്‍കുന്നതിനു പുറമെ ഇവയുടെ ജൈവകൃഷിക്കുള്ള വിവിധ സഹായങ്ങളും മാസ് ലഭ്യമാക്കും. ജൈവകൃഷി, തൊഴില്‍, പരിസ്ഥിതി വിനോദസഞ്ചാരമേഖലയിലെ അവസരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കാര്‍ഷിക വികസനത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്ത ഘട്ടങ്ങളിലായി നിരവധി പദ്ധതികള്‍ നടപ്പാക്കും. മൂന്നു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.
Share your comments