ഏലയ്ക്കാ വില കിലോയ്ക്ക് 3000 രൂപ കടന്ന് സര്‍വകാല റെക്കോഡിലെത്തി. ചരിത്രത്തിലാദ്യമായാണ് ഏലയ്ക്കായ്ക്ക് എറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ഇ-ലേലത്തിലാണ് ഏലയ്ക്ക സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയത്.
ഇ-ലേലത്തില്‍ വില കുതിച്ചതോടെ കട്ടപ്പന കമ്പോളത്തിലും വില 2000 രൂപയോളമെത്തി. ലേലത്തില്‍ ഒരാഴ്ചയായി ഏലയ്ക്കായുടെ ശരാശരി വിലയും ഉയര്‍ന്നിരുന്നു.വേനലില്‍ ഏലച്ചെടികള്‍ കരിഞ്ഞ് ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഏലയ്ക്കായുടെ കുത്തനെയുള്ള ഈ വിലക്കയറ്റം വ്യാപാരികളിലും ആകെ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
Share your comments