<
  1. News

കാട്ടുപത്രിക്ക് റെക്കോർഡ് വില.

കാട്ടുപത്രിക്ക് റെക്കോർഡ് വില.ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലും പശ്ചിമഘട്ട മലനിരകളിലെ വനങ്ങളിലും കാണപ്പെടുന്ന ഇവ പെയിന്റ് നിർമാണത്തിലെ പ്രധാന ചേരുവയാണ്. വിപണിയിൽ ഇപ്പോൾ കാട്ടുപത്രിക്ക് കിലോയ്ക്ക് 700 മുതൽ 800 രൂപ വരെയാണ് വില.കാടുപത്രിപ്പൂവിന് ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ചായം എടുക്കാൻ ഉപയോഗിക്കുന്ന മരമാണ് കാട്ടുപത്രി. പത്രിമരമെന്നും ഇതറിയപ്പെടുന്നു. ഹൈറേഞ്ചിന്റെ കാലാവസ്ഥയിൽ ധാരാളമായി കാണപ്പെടുന്ന ഒരു മരമാണിത്. സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ പുഷ്പിക്കുന്ന ഇവ തേനിന്റെ തനതായ ഉറവിടമാണ് വനവിഭവമായ കാട്ടുപത്രിപ്പൂവ് ശേഖരിക്കുന്നത് പ്രധാനമായും ആദിവാസി വിഭാഗങ്ങളിൽപെട്ടവരാണ് എപ്രിൽ മെയ് മാസങ്ങളിലാണ് കാട്ടുപത്രിപൂവിന്റെ സീസൺ.

Asha Sadasiv

കാട്ടുപത്രിക്ക് റെക്കോർഡ് വില.ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലും പശ്ചിമഘട്ട മലനിരകളിലെ വനങ്ങളിലും കാണപ്പെടുന്ന ഇവ  പെയിന്റ് നിർമാണത്തിലെ പ്രധാന ചേരുവയാണ്. വിപണിയിൽ ഇപ്പോൾ  കാട്ടുപത്രിക്ക് കിലോയ്ക്ക് 700 മുതൽ 800 രൂപ വരെയാണ്  വില.കാടുപത്രിപ്പൂവിന് ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്.

ചായം എടുക്കാൻ ഉപയോഗിക്കുന്ന മരമാണ് കാട്ടുപത്രി. പത്രിമരമെന്നും ഇതറിയപ്പെടുന്നു. ഹൈറേഞ്ചിന്റെ കാലാവസ്ഥയിൽ ധാരാളമായി കാണപ്പെടുന്ന ഒരു മരമാണിത്. സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ പുഷ്പിക്കുന്ന ഇവ തേനിന്റെ തനതായ ഉറവിടമാണ്‌ വനവിഭവമായ കാട്ടുപത്രിപ്പൂവ‌് ശേഖരിക്കുന്നത‌് പ്രധാനമായും ആദിവാസി വിഭാഗങ്ങളിൽപെട്ടവരാണ് എപ്രിൽ മെയ് മാസങ്ങളിലാണ് കാട്ടുപത്രിപൂവിന്റെ സീസൺ. പൂവ് ശേഖരണം തന്നെ സാഹസികമാണ്. വനത്തിൽ കയറിയാണ‌് ഇവ ശേഖരിക്കുന്നത‌്. മുൻവർഷങ്ങളെക്കാൾ വളരെ കുറഞ്ഞ അളവിലാണ് ഇത് വിപണിയിലെത്തുന്നത്.ആഴ‌്ചയിൽ രണ്ട‌് ടണ്ണോളം കാട്ടുപത്രിയാണ‌് നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയിടങ്ങളിൽ നിന്ന‌ും കയറ്റി അയക്കുന്നത‌്. കാട്ടുപത്രിയുടെ പൂവുപോലെ തന്നെ ഇതിന്റെ കായും ഉപയോഗിക്കാനാകും. കാട്ടുപത്രിയുടെ കായ്ക്ക് ‌കിലോയ്ക്ക് 60 രൂപ വരെ ലഭിക്കും..

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലോക്‌ഡൗണിൽ വാടിവീണ് പൂവിപണി

 

English Summary: Record price for Kattupathri

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds