<
  1. News

സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരും വിതരണം ചെയ്യുന്നവരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരും വിതരണം ചെയ്യുന്നവരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

Asha Sadasiv
plastic ban

സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരും വിതരണം ചെയ്യുന്നവരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരും വിതരണം ചെയ്യുന്നവരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചപ്പോള്‍ സംസ്‌കരിക്കാന്‍ കഴിയുന്ന ചില പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവു നല്‍കിയിരുന്നു. ഈ പഴുത് ഉപയോഗിച്ച്‌ നിരോധിത പ്ലാസ്റ്റിക് വിപണിയില്‍ എത്തുന്നതിനാലാണു പുതിയ മാര്‍ഗനിര്‍ദേശമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, ബാഗ്, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് ബാഗ് എന്നിവയുടെ വില്‍പനയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇവ സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ആണെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇനി വേണ്ടിവരും. ഉത്പന്നത്തില്‍ നിര്‍മ്മിച്ച കമ്പനിയുടെ പേര്, വിപണന ഏജന്‍സി, അസംസ്‌കൃത വസ്തുക്കള്‍, നിര്‍മ്മാണത്തീയതി, ബാച്ച്‌ നമ്ബര്‍, ലൈസന്‍സ് നമ്ബര്‍, കാലാവധി എന്നീ വിവരങ്ങളടങ്ങിയ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ക്യൂ.ആര്‍. കോഡില്‍ രേഖപ്പെടുത്തണം. പൂര്‍ണമായും മണ്ണിലലിയുന്നതാണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തണം. ഉത്പന്നം ഡൈക്ലോറോ മീഥെയ്നില്‍ (മെഥിലീന്‍ ഡൈക്ലോറൈഡ്) ലയിക്കുന്നതായിരിക്കണമെന്ന് കവറില്‍ രേഖപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
. കംപ്‌സോറ്റബിള്‍ പ്ലാസ്റ്റിക് അനുവദിച്ചതിന്റെ മറവില്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒട്ടേറെ വിപണിയില്‍ എത്തുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ഇവ തിരിച്ചറിയാന്‍ കഴിയില്ല.

മണ്ണിലലിയുന്ന പ്ലാസ്റ്റിക്കിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവയുടെ നിര്‍മ്മാണം മുതലുള്ള വിവിധഘട്ടങ്ങളില്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരുന്നു, ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കേന്ദ്ര മലിനീകരണ നിയമന്ത്രണ ബോര്‍ഡിന്റെ അനുമതിനേടണം. നിര്‍മ്മാണം, വില്‍പ്പന, ശേഖരണം, വിപണനം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുണ്ടാകണം.

ഒറ്റത്തവണ ഉപയോഗമുള്ള പ്‌ളാസ്‌ററിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചിട്ട് ഒരു മാസം അടുക്കുകയാണ്. ബോധവത്കരണമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പ്‌ളാസ്റ്റിക് ക്യാരിബാഗുകളുടേയും മറ്റും ഉപയോഗത്തില്‍ കാര്യമായ കുറവൊന്നുമില്ല. സ്റ്റോക്ക് തീര്‍ക്കുന്നതിന് ഹൈക്കോടതി നല്‍കിയ സാവകാശവും അവസാനിച്ചിരുന്നു. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഇതിന് സമയ പരിധി നിശ്ചയിക്കാനുമാണ് കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനം കര്‍ശനമാക്കാനുള്ള സര്‍ക്കാര്‍ നീക്കം.

English Summary: Recyle plastic need approval of Central Pollution Board

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds