ചെങ്കദളിയിൽ നിന്ന് റെഡ് ബനാന കൂളുമായി കേരള കാർഷിക സർവ്വകലാശാല.
പോഷകസമൃദ്ധമായ വാഴപ്പഴത്തിൽ നിന്ന് നിരവധി മൂല്യവർദ്ധിത ഭക്ഷ്യ വിഭങ്ങൾ തയ്യാറാക്കാം. ഇവയൊക്കെ വിപണിയിലുണ്ടുതാനും .എന്നാൽ വാഴപ്പഴത്തിൽ നിന്നുള്ള പാനീയങ്ങൾ അത്ര പരിചിതമല്ല. സാധാരണ രീതിയിൽ വാഴപ്പഴത്തിൽ നിന്ന് ജ്യൂസ് എടുത്താൽ തെളിഞ്ഞ നീര് കിട്ടാറില്ല. എന്നതാണ് ഇതിന് പ്രധാന കാരണം . എന്നാൽ ഇവുടെ വ്യത്യസ്തമാകുകയാണ് കേരള കാർഷിക സർവകലാശാല ചെങ്കദളിയിൽ നിന്ന് വികസിപ്പിച്ച റെഡ് ബനാന കൂൾ .
കേരളത്തിൻ്റെ വാഴശേഖരത്തിൽ തെക്കൻ ജില്ലയുടെ സംഭാവനയാണ് ചെങ്കദളി . വാണിജ്യപ്രാധാന്യമുള്ള വാഴ ഇനം. റെഡ് ബാനാന, കപ്പവാഴ എന്നും പേരുണ്ട് .ചെങ്കദളിയുടെ പ്രത്യേകതരം മണവും രുചിയും നാട്ടിലും മറുനാട്ടിലും അതിനെ പ്രിയപെട്ടതാക്കുന്നു . കേരളം പോലെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഇന്ന് ചെങ്കദളി കൂടുതലായി കൃഷി ചെയ്യുന്നു. വിപണിയിൽ ഇതിൻ്റെ ലഭ്യത വർധിക്കുന്നതായാണ് സൂചന. പഴുത്തുകഴിഞ്ഞാൽ ചെങ്കദളിയുടെ സൂക്ഷി പ്പുകാലം വളരെ കുറയും.എന്നാൽ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കാനായാൽ നഷ്‌ടം കുറയ്ക്കാം . കർഷകർക്ക് മെച്ചപ്പെട്ട വിലയും ഉറപ്പാക്കാം .
ചെങ്കദളിയിൽ നിന്ന് തെളിഞ്ഞ നീര് (ജ്യൂസ് ) വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ കേരളം സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജിൽ വികസിപ്പിച്ചിട്ടുണ്ട് . ചെങ്കദളിപ്പഴത്തിൻ്റെ സവിശേഷ മണവും ഗുണവും രുചിയും ജ്യൂസിലും നിലനിൽക്കുന്നു . ഏറ്റു ഉപയോഗിച്ച് വിവിധ പാനീയങ്ങളാക്കി മൂല്യവർദ്ധനവ് നടത്താം . അതുവഴി പല സ്ഥലങ്ങളിലും അപ്രാപ്യമായ ചെങ്കദളിപ്പഴത്തിൻ്റെ രുചി എത്തിക്കുവാനും ആരോഗ്യപാനീയമെന്ന നിലയിൽ പ്രചരിപ്പിക്കാനും സാധിക്കും .
Share your comments