കോഴികളുടെ ലഭ്യതക്കുറവും അധികൃതരുടെ അനാസ്ഥയും വില വർധനയും മൂലം സംസ്ഥാന വികസന കോർപറേഷൻ്റെ (കെപ്കോ) വിൽപനശാലകൾ തകർച്ചനേരിടുന്നു. ആവശ്യാനുസരണം കെപ്കോ ഉൽപ്പന്നങ്ങൾ എത്താത്തതിനാൽ കമ്മിഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ അടച്ചു പൂട്ടലിൻ്റെ വക്കിലാണിപ്പോൾ. പല ഏജൻസികളും ആഴ്ചകളായി തുറക്കുന്നില്ല. വൻ തുക ഡിപ്പോസിറ്റും വാടകയും നൽകി ഫ്രീസറടക്കമുള്ള ഉപകരണങ്ങൾവാങ്ങി ഭാരിച്ച വൈദ്യുതി ബില്ലുമടച്ചാണുകടകൾ പ്രവർത്തിക്കുന്നത്.ഒരു വർഷം മുൻപു നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന മിക്ക കടകളിലും കൃത്യമായി സാധനങ്ങൾ എത്താത്തതു മൂലം വിൽപന ഗണ്യമായി കുറയുകയായിരുന്നു. പ്രതിമാസം രണ്ടര ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന ഗ്രാമീണ മേഖലയിലെ കടകളിൽ ഇപ്പോൾ 75,000 രൂപയുടെ കച്ചവടം മാത്രമാണു നടക്കുന്നത്....
20 ഇനങ്ങളുടെ വിലവിവരപട്ടിക കടകളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിൽപനയ്ക്കുള്ളതു വളരെ കുറച്ച് ഇനങ്ങൾ മാത്രമാണ്. മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന ജനതാ ചിക്കൻ, കറിക്കട്ട്, സ്പെഷൽ സ്പെഷൽ കറിക്കട്ട്, കട്ട്ലറ്റ്, ഡോഗ് പാക്ക് സ്പെഷൽ എന്നിവ ഇപ്പോൾ കിട്ടാനില്ല.ഏജൻസികൾ ഓർഡർ നൽകിയാലും സാധനമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. കഴിഞ്ഞ മാസമുണ്ടായ വലിയ വില വർധനയും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു.തിരുവനന്തപുരത്തു നിന്നാണു ജില്ലയിലെ പല ഭാഗങ്ങളിലും ഇറച്ചി പാക്കറ്റുകൾ എത്തുന്നത്. രാവിലെ 8 മണിയോടെ അവിടെ നിന്നു പുറപ്പെടുന്ന ഫ്രീസർ സൗകര്യമുളള വാഹനം ജില്ലയിലെ ഗ്രാമീണ മേഖലകളിൽ എത്തുമ്പോഴേക്കും അതിന്റെ ഫ്രീസിങ് നഷ്ടമാവും.പിന്നീടു പാക്കറ്റിനു നിറവ്യത്യാസം വരുന്നതോടെ ഉപഭോക്താക്കൾ വാങ്ങാൻ തയാറാകാത്ത സ്ഥിതിയാണ്. കെപ്കോയുടെ ആവശ്യമനുസരിച്ചു കോഴിയെ ലഭിക്കുന്നില്ലെന്നും ഇതു മൂലം മാർക്കറ്റിൽ ഉൽപന്നങ്ങൾ കൃത്യമായി എത്തിക്കാൻ കഴിയുന്നില്ലെന്നുമാണ് അധികൃതർ പറയുന്നത്.
കോഴിയിറച്ചിയുടെ ലഭ്യതക്കുറവ് കെപ്കോ വിൽപനശാലകൾക്ക് പ്രതിസന്ധി
കോഴികളുടെ ലഭ്യതക്കുറവും അധികൃതരുടെ അനാസ്ഥയും വില വർധനയും മൂലം സംസ്ഥാന വികസന കോർപറേഷൻ്റെ (കെപ്കോ) വിൽപനശാലകൾ തകർച്ചനേരിടുന്നു. ആവശ്യാനുസരണം കെപ്കോ ഉൽപ്പന്നങ്ങൾ എത്താത്തതിനാൽ കമ്മിഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ അടച്ചു പൂട്ടലിൻ്റെ വക്കിലാണിപ്പോൾ
Share your comments