1. News

പോസ്‌റ്റോഫീസിൽ SSLC പാസായവർക്ക് 14,500 രൂപ വരെ തുടക്ക ശമ്പളം

കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ആവാം SSLC പാസായവർക്ക് സുവർണ്ണാവസരം  1421 പോസ്റ്റ് മാസ്റ്റർ, ടാക് സേവക് ഒഴിവുകൾ  14,500 രൂപ വരെ തുടക്ക ശമ്പളം

Arun T
പോസ്റ്റ് മാസ്റ്റർ ആവാം
പോസ്റ്റ് മാസ്റ്റർ ആവാം

കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ആവാം SSLC പാസായവർക്ക് സുവർണ്ണാവസരം  1421 പോസ്റ്റ് മാസ്റ്റർ, ടാക് സേവക് ഒഴിവുകൾ  14,500 രൂപ വരെ തുടക്ക ശമ്പളം

കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

1421 ഒഴിവുകളാണുള്ളത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.

പത്താം ക്ലാസ് (SSLC) ജയം/തത്തുല്യം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.

പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം

18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. (ഉയർന്ന പ്രായ പരിധിയിൽ OBC വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും)

തെരഞ്ഞെടുക്കപ്പെട്ടാൽ ₹14,500 രൂപ വരെ തുടക്കത്തിൽ തന്നെ പ്രതിമാസം ശമ്പളം ലഭിക്കുന്നു. 5 മണിക്കൂർ ജോലിക്കാണ് ഈ ശമ്പളം

100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.

http://bit.ly/kerala-postal-circle-21

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2021 ഏപ്രിൽ 07

English Summary: for students of tenth class 14500 rs salary in postoffice

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds