വര്‍ദ്ധിച്ചുവരുന്ന പാലുല്‍പ്പാദന ചിലവ് കാരണം ബുദ്ധിമുട്ടിലാകുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കുകയാണ് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് നിലവില്‍ നല്‍കുന്ന തുകയില്‍ നിന്നും നാല് രൂപ അധികമായി ലഭ്യമാക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടപ്പാക്കി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന തുക ഓരോ മാസത്തിലും ക്ഷീരകര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാകും.
ഏഴ് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഇതിനുള്ള ഫണ്ട് ബ്ലോക്ക് പഞ്ചയാത്ത് കൈമാറി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പള്ളിക്കല്‍ പഞ്ചായത്ത് ഏഴ് ലക്ഷം രൂപ, കടമ്പനാട്, കൊടുമണ്‍ പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ, കലഞ്ഞൂര്‍, ഏനാദിമംഗലം പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപ, ഏറത്ത് പഞ്ചായത്തിന് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് പദ്ധതി നടത്തിപ്പിനായി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ക്ഷീരകര്‍ഷക സംഘങ്ങളില്‍ പാല്‍ നല്‍കിയിരുന്ന കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭ്യമാകുക.
പദ്ധതി പ്രകാരം ഒരു കര്‍ഷകന് പരമാവധി 40,000 രൂപ വരെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ 50 ശതമാനം സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കി വരികയാണ്. ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഗുണഭോക്തൃ ലിസ്റ്റിലെ ആദ്യ രണ്ട് പേര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകുല്യം ലഭ്യമാകുക. ആകെ 130 വാര്‍ഡുകളില്‍ 260 കര്‍ഷകര്‍ക്ക് ഇതുവഴി കാലിത്തീറ്റ ലഭിക്കും. പദ്ധതിയ്ക്ക് 26 ലക്ഷം രൂപയാണ് ബ്ലോക്ക് ചിലവഴിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി 9447192466 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
വര്‍ദ്ധിച്ചുവരുന്ന പാലുല്‍പ്പാദന ചിലവ് കാരണം ബുദ്ധിമുട്ടിലാകുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കുകയാണ് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
Share your comments