<
  1. News

കൊസോവോയുമായുള്ള ഇന്ത്യയുടെ ധാരണാപത്രം: കാർഷിക കയറ്റുമതിക്ക് പുതിയ വഴി

ഇന്ത്യ കൊസോവോ കൊമേഴ്‌സ്യൽ ഇക്കണോമിക് ഓഫീസിന്റെ ഡയറക്ടർ ജനറൽ പായൽ കനോഡിയയും, കൃഷി ജാഗരണിന്റെ സ്ഥാപക- എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും MoU ഒപ്പിട്ടു. ചടങ്ങിൽ പങ്കെടുത്ത ചില ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെച്ചാണ് MoU ചെയ്തത്.

Saranya Sasidharan
Republic of Kosovo Commercial-Economic Office started in Delhi
Republic of Kosovo Commercial-Economic Office started in Delhi

ഇന്ത്യ കൊസോവോ കൊമേഴ്‌സ്യൽ ഇക്കണോമിക് ഓഫീസിന്റെ ഡയറക്ടർ ജനറൽ പായൽ കനോഡിയയും, കൃഷി ജാഗരണിന്റെ സ്ഥാപക- എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും MoU ഒപ്പിട്ടു. ചടങ്ങിൽ പങ്കെടുത്ത ചില ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെച്ചാണ് MoU ചെയ്തത്.

യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വ്യവസായികൾക്ക് ഒരു സന്തോഷവാർത്ത വരുന്നു. റിപ്പബ്ലിക് ഓഫ് കൊസോവോ, അതിന്റെ ആദ്യത്തെ വാണിജ്യ സാമ്പത്തിക ഓഫീസ് ന്യൂഡൽഹിയിൽ തുറക്കുന്നു. ലക്ഷ്യം ലോകത്തിലെ ഏറ്റവും വലിയ കാർഷിക രാജ്യവും യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുക എന്നത്. ഇരു രാജ്യങ്ങളിലെയും MSME കൾ തമ്മിലുള്ള വിവിധ പങ്കാളിത്തത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ IKCEO സഹായിക്കും, അതിൽ ഹോസ്പിറ്റാലിറ്റി, മൈനിംഗ്, ടൂറിസം മേഖലകളിലെ അവസരങ്ങളും ഉൾപ്പെടുന്നു.

“ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്ന് കൊസോവോയിലേക്കും ധാരാളം വ്യാപാരം നടത്തുന്നതിന് ധാരാളം സാധ്യതകൾ കാണാൻ കഴിഞ്ഞതിനാൽ ഞാൻ വളരെ ആവേശത്തിലാണ്, എന്ന് പായൽ കനോഡ പറഞ്ഞു. കൊസോവോയുടെ തന്ത്രപ്രധാനമായ സ്ഥാനം ഇന്ത്യക്കാരുടെ നികുതി സങ്കേതമായതിനാൽ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് അവിടെ ബിസിനസ്സ് ചെയ്യുന്നത് സന്തോഷകരമാണെന്ന് കരുതുന്നതായും പായൽ കനോഡിയ വ്യക്തമാക്കി.

കൊസോവോ ഇന്ത്യക്കാർ ഇതുവരെ പര്യവേക്ഷണം ചെയ്യാത്തതിനാൽ, അതിനെ സംബന്ധിക്കുന്ന വിവിധ അവസരങ്ങളെക്കുറിച്ചും അദ്ദേഹം പങ്ക് വെച്ചു. "ടൂറിസം, ഖനനം, കൃഷി, റിയൽ എസ്റ്റേറ്റ്, മറ്റ് വിവിധ മേഖലകൾ എന്നിവയിൽ അതിശയകരമായ അവസരങ്ങളുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കാർഷിക വ്യവസായത്തിന് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ ഉത്തരം നൽകി, “കൃഷി ഇന്ത്യയുടെ നട്ടെല്ലാണ്, അതുപോലെ തന്നെ കൊസോവോയ്ക്കും. നമ്മുടെ ആവശ്യങ്ങൾ അനുദിനം വളരുകയാണ്. കൃഷിയും കൃഷിയിലെ സാങ്കേതികവിദ്യയും നേടുക എന്നതാണ് ഭാവി. അതിനാൽ, ഞങ്ങൾ രണ്ടുപേർക്കും കൊടുക്കാനും എടുക്കാനും എന്തെങ്കിലും ഉള്ള നിമിഷം, ബന്ധവും ബിസിനസും വളരുകയേ ഉള്ളൂ”

"കൊസോവോയ്ക്ക് സമ്പൂർണ്ണ യൂറോപ്യൻ സംസ്കാരം ലഭിച്ചതായും. റിസോർട്ടുകളിലും ഹോട്ടലുകളിലും താൽപ്പര്യമുള്ള ഒരാൾക്ക്, ഇത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും, ടെക്സ്റ്റൈൽ നിർമ്മാണത്തിന് ധാരാളം അവസരങ്ങളുണ്ട്. ധാരാളം അമേരിക്കൻ സ്കൂളുകൾ ഉള്ളതിനാൽ വിദ്യാഭ്യാസവും പ്രധാനപ്പെട്ടതാണെന്ന് കൊസോവോയുമായി ഇടപഴകാൻ വിവിധ സാധ്യതകൾ, ഉണ്ടെന്നും" പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇഖ്ബാൽ കൂട്ടിച്ചേർത്തു.

വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അനുപ് സിംഗ്, M3M ഡയറക്ടർ ദീപക്ക് കനോഡിയ, റിപ്പബ്ലിക് ഓഫ് സിംബാബ്‌വെ എംബസിയിൽ നിന്നുള്ള പീറ്റർ ഹോബ്‌വാനി, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ ഇന്റർനാഷണൽ കോഓപ്പറേഷൻ ഡയറക്ടർ മോഹിത് ശ്രീവാസ്തവ എന്നിവരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മറ്റ് പ്രമുഖർ.

“യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കാനും കാർഷിക വ്യവസായത്തിലെ രണ്ട് പതിറ്റാണ്ടിലേറെയുള്ള ഞങ്ങളുടെ വൈദഗ്ധ്യം അവരുമായി പങ്കിടാനും സാധിച്ചത് ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണെന്നും, അവരുമായി കൂടുതൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡൊമിനിക്ക് പറഞ്ഞു.

കരാറിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും കൃഷി ജാഗരൺ ഈ ബന്ധത്തെ ഒരുപാട് ആവേശത്തോടെയാണ് കാണുന്നതെന്നും, പ്രാദേശികമായോ ആഗോളതലത്തിലോ ഇന്ത്യയുടെ കാർഷിക ബിസിനസ്സ് മെച്ചപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Republic of Kosovo Commercial-Economic Office started in Delhi

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds