ടൂറിസം രംഗത്ത് കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ടി വന്ന തദ്ദേശവാസികള്‍ക്ക് അഭിപ്രായം പറയാനും തീരുമാനം എടുക്കാനും അധികാരം നല്‍കുന്ന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പെപ്പര്‍ ടൂറിസമെന്ന് ടൂറിസം-സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്ത് ആദ്യമായി വൈക്കത്ത് നടപ്പാക്കുന്ന പെപ്പര്‍ പദ്ധതിയുടെ ഉദ്ഘാടനം വൈക്കത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം മേഖലയ്ക്ക് ലോക ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കാന്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പെപ്പര്‍ പദ്ധതി വഴിയൊരുക്കും. പത്തു വര്‍ഷത്തിനകം ഏറ്റവും മികച്ച ടൂറിസം ലക്ഷ്യസ്ഥാനങ്ങളിലൊന്നായി വൈക്കം മാറും. ഇതിന്റെ ഭാഗമായി രണ്ടായിരം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പെപ്പര്‍ പദ്ധതിയില്‍ സംസ്ഥാനത്താകമാനം അരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.
ജനപങ്കാളിത്തത്തോടെ ടൂറിസം ഗ്രാമസഭകള്‍ ചേര്‍ന്നുകൊണ്ട് പദ്ധതികള്‍ക്ക് രൂപം നല്‍കുന്ന ഈ മാതൃക രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്. പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്ന വൈക്കത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകും. പ്രാദേശിക കലയും സംസ്‌കാരവും തൊഴിലും നാടിന്റെ പ്രകൃതിഭംഗിയും പദ്ധതിയിലൂടെ ലോകത്തിന് മുന്നിലെത്തും. ടൂറിസവുമായി ബന്ധപ്പെട്ട വിഭവങ്ങളുടെ ക്രോഡീകരണം, ഡയറക്ടറി എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വൈക്കത്തിന്റെ ടൂറിസം വികസനം മുന്‍നിര്‍ത്തി പ്രത്യേക മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഐതിഹാസികമായ വൈക്കം സത്യഗ്രഹം നടന്ന മണ്ണില്‍ മറ്റൊരു ചരിത്രത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി.കെ. ആശ എം.എല്‍.എ. പറഞ്ഞു. ജോസ്.കെ. മാണി എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നഗരസഭാധ്യക്ഷ എസ്. ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ.കെ.രഞ്ജിത്, ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അനില്‍കുമാര്‍, മറവത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പി.വി. ഹരിക്കുട്ടന്‍, വെളളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ചരാജ്, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശകുന്തള, വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത് കുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
CN Remya Chittettu Kottayam, #KrishiJagran
തദ്ദേശവാസികളുടെ പങ്കാളിത്തം പെപ്പര്‍ പദ്ധതിയുടെ സവിശേഷത : കടകംപള്ളി സുരേന്ദ്രന്‍
ടൂറിസം രംഗത്ത് കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ടി വന്ന തദ്ദേശവാസികള്‍ക്ക് അഭിപ്രായം പറയാനും തീരുമാനം എടുക്കാനും അധികാരം നല്‍കുന്ന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പെപ്പര്‍ ടൂറിസമെന്ന് ടൂറിസം-സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്ത് ആദ്യമായി വൈക്കത്ത് നടപ്പാക്കുന്ന പെപ്പര്‍ പദ്ധതിയുടെ ഉദ്ഘാടനം വൈക്കത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
Share your comments